ബ്ലെസി മലയാളത്തിൽ ഒരുക്കിയത് മറ്റൊരു 'ലോറൻസ് ഓഫ് അറേബ്യ'; ആടുജീവിതം വെബ്സൈറ്റ് ലോഞ്ച് ചെയ്ത് എ ആർ റഹ്‌മാൻ

ബ്ലെസി മലയാളത്തിൽ ഒരുക്കിയത് മറ്റൊരു 'ലോറൻസ് ഓഫ് അറേബ്യ'; ആടുജീവിതം വെബ്സൈറ്റ് ലോഞ്ച് ചെയ്ത് എ ആർ റഹ്‌മാൻ

കൊച്ചിയിൽ നടന്ന ചടങ്ങിൽ എ ആർ റഹ്‌മാൻ, സംവിധായകൻ ബ്ലെസി, രചയിതാവ് ബെന്യാമിൻ, അസോസിയേറ്റ് പ്രൊഡ്യൂസർ കെ സി ഈപ്പൻ തുടങ്ങിയവര്‍ പങ്കെടുത്തു

മലയാളസിനിമയിൽ ആദ്യമായി ഒരു ചിത്രത്തിന് വേണ്ടി മാത്രം ഒരു വെബ്സൈറ്റ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനായി ഒരുക്കിയ വെബ്സൈറ്റ് ഓസ്‌കർ പുരസ്‌കാര ജേതാവ് എആർ റഹ്‌മാന്‍ ലോഞ്ച് ചെയ്തു.

കൊച്ചി ക്രൗൺപ്ലാസയിൽ നടന്ന ചടങ്ങിൽ സംവിധായകൻ ബ്ലെസി, രചയിതാവ് ബെന്യാമിൻ, അസോസിയേറ്റ് പ്രൊഡ്യൂസർ കെസി ഈപ്പൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ആടുജീവിതത്തിന്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും എആർ റഹ്‌മാൻ പറഞ്ഞു.

ബ്ലെസി മലയാളത്തിൽ ഒരുക്കിയത് മറ്റൊരു 'ലോറൻസ് ഓഫ് അറേബ്യ'; ആടുജീവിതം വെബ്സൈറ്റ് ലോഞ്ച് ചെയ്ത് എ ആർ റഹ്‌മാൻ
ക്യാപ്റ്റൻ മാർവെൽ നടന്‍ കെന്നത്ത് അലക്സാണ്ടർ മിച്ചല്‍ അന്തരിച്ചു; എന്താണ് എഎല്‍എസ് രോഗാവസ്ഥ?

'യോദ്ധയ്ക്കുശേഷമുള്ള എന്റെ മലയാളസിനിമയാണ് ഇത്. ഇതിനിടെ ഫഹദ് ഫാസിലിന്റെ ഒരു കൊച്ചു ചിത്രവും ഞാൻ ചെയ്തു. പക്ഷേ ആടുജീവിതം ഒരു തരത്തിൽ ഒരു സംഗീതസംവിധായകന്റെ സിനിമയാണ്. വിവിധ വികാരങ്ങൾ സംഗീതത്തിലൂടെ ചിത്രത്തിൽ കാണിക്കേണ്ടതായുണ്ട്. ബ്ലെസി, ബെന്യാമിൻ, പൃഥ്വിരാജ്, കൂടാതെ ചിത്രത്തിന്റെ മുഴുവൻ ക്രൂവിന്റെയും കൂടെ പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അവരെല്ലാവരും ഈ ചിത്രത്തിനുവേണ്ടി അത്രയേറെ കഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ ആത്മാർപ്പണം കാണുമ്പോൾ സിനിമയിലുള്ള എന്റെ വിശ്വാസം ഇരട്ടിക്കുന്നു. ബ്ലെസി മലയാളത്തിൽ മറ്റൊരു 'ലോറൻസ് ഓഫ് അറേബ്യ' ആണ് ഒരുക്കിയിരിക്കുന്നത്. എല്ലാവരും ഈ ചിത്രം കണ്ട് ഞങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു' എ ആർ റഹ്‌മാൻ പറഞ്ഞു.

പിന്നിലെ പ്രവർത്തനങ്ങളും അണിയറപ്രവർത്തകരും മറ്റും ചെയ്തിട്ടുള്ള സംഭാവനകളെക്കുറിച്ചും മറ്റും കൂടുതലായി ലോകം അറിയണം എന്നതിനാലാണ് ഇത്തരമൊരു വെബ്സൈറ്റ് എന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു. 'ഇത്തരത്തിലൊരു വെബ്‌സൈറ്റ് മലയാള സിനിമയിൽ വളരെ അപൂർവമായി സംഭവിക്കുന്നതാണെന്ന് തോന്നുന്നു. എന്തുകൊണ്ട് ഒരു വെബ്‌സൈറ്റ് എന്ന് പലരും ചോദിക്കുമ്പോഴും, ഇതിന്റെ പിന്നിലെ പ്രവർത്തനങ്ങൾ, അണിയറപ്രവർത്തകരും മറ്റും ചെയ്തിട്ടുള്ള സംഭാവനകളെക്കുറിച്ചും മറ്റും കൂടുതലായി ലോകം അറിയണം എന്നതിനാലാണ് അത്. വെബ്‌സൈറ്റിന്റെ ഒരു പ്രത്യേകത ഈ വെബ്‌സൈറ്റിൽ നിങ്ങൾ പ്രഭാതത്തിൽ കാണുന്ന മസറയും മരുഭൂമിയും മറ്റും ആയിരിക്കില്ല ഉച്ചയ്ക്ക് കാണുമ്പോൾ. വൈകുന്നേരം സായാഹ്നത്തിന്റെ വെളിച്ചത്തിലും, രാത്രിയിൽ ഇരുട്ടിന്റെ അകമ്പടിയോടെയും ആയിരിക്കും ഇവ നിങ്ങൾക്ക് കാണാൻ കഴിയുക. ഇത്തരമൊരു വെബ്‌സൈറ്റ് അപൂർവമാണ് എന്നാണു ഞാൻ കരുതുന്നത്, അത് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ റഹ്‌മാൻ സർ ഇവിടെ എത്തി എന്നത് വളരെ വലിയ കാര്യമാണ്' ബ്ലെസി പറഞ്ഞു.

ബ്ലെസി മലയാളത്തിൽ ഒരുക്കിയത് മറ്റൊരു 'ലോറൻസ് ഓഫ് അറേബ്യ'; ആടുജീവിതം വെബ്സൈറ്റ് ലോഞ്ച് ചെയ്ത് എ ആർ റഹ്‌മാൻ
അടടാ, എന്നാ പടം... മഞ്ഞുമ്മല്‍ ബോയ്‌സിനെ പുകഴ്ത്തി ഉദയനിധി സ്റ്റാലിന്‍

മലയാളത്തിൽ ഇന്നും ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് ആയി പൃഥ്വിരാജ് ആണ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.

പൃഥ്വിരാജിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സ്, പിആർഒ: ആതിര ദിൽജിത്ത്.

logo
The Fourth
www.thefourthnews.in