'ഓസ്‌കാർ ശിൽപം സ്വർണമാണെന്ന് അമ്മ കരുതിയുന്നു, പുരസ്‌കാരങ്ങൾ തൂവാലയിൽ പൊതിഞ്ഞുവെക്കും'; ഓർമകൾ പങ്കുവെച്ച് എ ആർ റഹ്മാന്‍

'ഓസ്‌കാർ ശിൽപം സ്വർണമാണെന്ന് അമ്മ കരുതിയുന്നു, പുരസ്‌കാരങ്ങൾ തൂവാലയിൽ പൊതിഞ്ഞുവെക്കും'; ഓർമകൾ പങ്കുവെച്ച് എ ആർ റഹ്മാന്‍

രണ്ട് ഓസ്‌കാര്‍, രണ്ട് ഗ്രാമി, ഒരു ബാഫ്ത, ഒരു ഗോള്‍ഡന്‍ ഗ്ലോബ്, ആറ് ദേശീയ പുരസ്‌കാരം, 32 ഫിലിം ഫെയര്‍ പുരസ്‌കാരം എന്നിവ എ ആര്‍ റഹ്മാന്‍ സ്വന്തമാക്കിയിട്ടുണ്ട്.

സംഗീത ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംഗീത സംവിധായകനാണ് എആര്‍ റഹ്മാന്‍. മൂന്ന് പതിറ്റാണ്ടു നീളുന്ന തന്റെ കരിയറില്‍ ഓസ്‌കാര്‍ അടക്കം നിരവധി പുരസ്‌കാരങ്ങളാണ് അദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്. ഈ പുരസ്‌കാരങ്ങളും വീട്ടുകാരെകുറിച്ചുമുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് എആര്‍ റഹ്മാന്‍.

ഓസ്‌കാര്‍, ഗ്രാമി, ബഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ തന്റെ അമ്മ കരീമ ബീഗം തുണിയില്‍ പൊതിഞ്ഞു വെക്കാറുണ്ടായിരുന്നുവെന്ന് ഓര്‍മിക്കുകയാണ് റഹ്മാന്‍. ഇവയെല്ലാം സ്വര്‍ണത്തില്‍ നിര്‍മിച്ചതാണെന്ന് കരുതിയാണ് ഇത്തരത്തില്‍ സൂക്ഷിച്ച് വെച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഓസ്‌കാർ ശിൽപം സ്വർണമാണെന്ന് അമ്മ കരുതിയുന്നു, പുരസ്‌കാരങ്ങൾ തൂവാലയിൽ പൊതിഞ്ഞുവെക്കും'; ഓർമകൾ പങ്കുവെച്ച് എ ആർ റഹ്മാന്‍
'ഉള്ളം തുടിക്കണ്', മന്ദാകിനിയിലെ രണ്ടാം ഗാനം ഇന്നെത്തും

ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. '' അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ദുബൈയില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്. എന്റെ അമ്മ അത് തൂവാലയില്‍ പൊതിഞ്ഞ് വെക്കും. ഇത് സ്വര്‍ണത്തില്‍ പണിതതെന്നായിരുന്നു അമ്മ ധരിച്ചിരുന്നത്. അമ്മ മരിച്ചതിന് ശേഷം അവ തിരിച്ചെടുത്ത് ദുബൈ ഫിര്‍ദൗസ് സ്റ്റുഡിയോയില്‍ സൂക്ഷിക്കാന്‍ നല്‍കി. ഇപ്പോള്‍ അത് ഫിര്‍ദൗസ് സ്റ്റുഡിയോയിലെ ഷോക്കേസിലാണുള്ളത്,'' അദ്ദേഹം പറയുന്നു.

നേരത്തെ നെറ്റ്ഫ്‌ളിക്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ അമ്മ എങ്ങനെയാണ് സഹായിച്ചതെന്നും എ ആര്‍ പറഞ്ഞിരുന്നു. സ്റ്റുഡിയോയില്‍ ഒരു ഉപകരണവും ഇല്ലാതിരുന്ന സമയത്ത് അമ്മയുടെ ആഭരണങ്ങള്‍ പണയം വെക്കാന്‍ തന്നിരുന്നുവെന്നും അദ്ദേഹം ഓര്‍മിച്ചിരുന്നു.

'ഓസ്‌കാർ ശിൽപം സ്വർണമാണെന്ന് അമ്മ കരുതിയുന്നു, പുരസ്‌കാരങ്ങൾ തൂവാലയിൽ പൊതിഞ്ഞുവെക്കും'; ഓർമകൾ പങ്കുവെച്ച് എ ആർ റഹ്മാന്‍
വ്യാജന്മാരെ സൂക്ഷിച്ചോ! 'ഗുരുവായൂരമ്പല നടയിലിന്റെ' പൈറേറ്റഡ് കോപ്പിയില്‍ അന്വേഷണം ആരംഭിച്ച് പോലീസ്

''ഞാന്‍ എന്റെ സ്റ്റുഡിയോ പണിതപ്പോള്‍ ആംപ്ലിഫയര്‍ വാങ്ങാനോ ഇക്വലൈസര്‍ വാങ്ങാനോ പണമുണ്ടായിരുന്നില്ല. ഒരു ഷെല്‍ഫും കാര്‍പ്പെറ്റും എസിയും മാത്രമേ അതില്‍ ഉണ്ടായിരുന്നുള്ളു. ഒരു ഉപകരണം വാങ്ങാനും പണമില്ലാതെ ഞാന്‍ സ്റ്റുഡിയോയില്‍ എപ്പോഴും ഇരിക്കും. അമ്മ ആഭരണങ്ങള്‍ പണയം വെക്കാന്‍ തന്നതിന് ശേഷമാണ് ഞാന്‍ ആദ്യത്തെ റെക്കോര്‍ഡര്‍ വാങ്ങുന്നത്. അപ്പോഴാണ് എനിക്ക് കരുത്ത് തോന്നുന്നത്. ആ ഒരു നിമിഷം എനിക്ക് എന്റെ ഭാവി കാണാന്‍ സാധിച്ചു,'' അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്നുമുള്ള പുരസ്‌കാരങ്ങള്‍ ചെന്നൈയിലെ വീട്ടിലെ പ്രത്യേക മുറിയിലാണ് സൂക്ഷിച്ച് വെക്കുന്നതെന്നും റഹ്മാന്‍ പറയുന്നു. സിനിമാ സംവിധായകര്‍ സുവനീര്‍ ആയി സൂക്ഷിക്കുന്നതിനാല്‍ പല പുരസ്‌കാരങ്ങളും തന്റെ കൈയിലെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ലംഡഗ് മില്ല്യനയറിലെ ജയ് ഹോ എന്ന ഗാനമാണ് എആര്‍ റഹ്മാനെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനാക്കിയത്. രണ്ട് ഓസ്‌കാര്‍, രണ്ട് ഗ്രാമി, ഒരു ബാഫ്ത, ഒരു ഗോള്‍ഡന്‍ ഗ്ലോബ്, ആറ് ദേശീയ പുരസ്‌കാരം, 32 ഫിലിം ഫെയര്‍ പുരസ്‌കാരം എന്നിവ എ ആര്‍ റഹ്മാന്‍ സ്വന്തമാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in