ഹിന്ദി വേണ്ട; ദയവായി
തമിഴിൽ സംസാരിക്കൂവെന്ന് പൊതുവേദിയിൽ ഭാര്യ സൈറ ബാനുവിനോട് എ ആർ റഹ്മാൻ

ഹിന്ദി വേണ്ട; ദയവായി തമിഴിൽ സംസാരിക്കൂവെന്ന് പൊതുവേദിയിൽ ഭാര്യ സൈറ ബാനുവിനോട് എ ആർ റഹ്മാൻ

അവാർഡ് ദാന ചടങ്ങിനിടെയായിരുന്നു റഹ്മാന്റെ പ്രതികരണം

പൊതുവേദിയിൽ ഹിന്ദി ഒഴിവാക്കി, തമിഴിൽ സംസാരിക്കാൻ ഭാര്യയോട് അഭ്യർത്ഥിച്ച് എ ആർ റഹ്മാൻ. ചെന്നൈയിൽ ഒരു അവാർഡുദാന ചടങ്ങിനിടെയാണ് സംഭവം. തമിഴ്നാട്ടിൽ ഹിന്ദി വിരുദ്ധ വികാരം നിലനിൽക്കുന്നതിനിടെയാണ് എ ആർ റഹ്മാന്റെ പരാമർശം. ചടങ്ങിലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ആദ്യം റഹ്മാൻ സംസാരിച്ച ശേഷം സൈറ ബാനുവിനോട് സംസാരിക്കാൻ അവതാരക ആവശ്യപ്പെട്ടപ്പോഴാണ് തമിഴിൽ സംസാരിക്കൂവെന്ന ചിരിയോടെ റഹ്മാൻ ഓർമിപ്പിച്ചത്. റഹ്മാൻ സംസാരിച്ചതും തമിഴിലായിരുന്നു. എന്റെ അഭിമുഖങ്ങൾ വീണ്ടും കാണാൻ എനിക്ക് ഇഷ്ടമല്ല , എന്നാൽ ഭാര്യ കാണും, എന്റെ ശബ്ദം ഇഷ്ടമായതിനാലാണ് അഭിമുഖങ്ങൾ ആവർത്തിച്ച് കാണുന്നത് എന്നായിരുന്നു റഹ്മാന്റെ വാക്കുകൾ. ഇതിനുള്ള മറുപടി പറയുന്നതിനാണ് അവതാരക സൈറ ബാനുവിനെ ക്ഷണിച്ചത്. പിന്നാലെയാണ് തമിഴിൽ സംസാരിക്കൂ എന്ന് റഹ്മാൻ പറഞ്ഞതും

ഹിന്ദി വേണ്ട; ദയവായി
തമിഴിൽ സംസാരിക്കൂവെന്ന് പൊതുവേദിയിൽ ഭാര്യ സൈറ ബാനുവിനോട് എ ആർ റഹ്മാൻ
അടുത്തിടെ ഇറങ്ങിയ സൂപ്പർതാര ചിത്രത്തിന്റെ തീയേറ്റർ വരുമാനം 1,62,000; പ്രതിഫലം കുറയ്ക്കാതെ രക്ഷയില്ലെന്ന് സുരേഷ് കുമാർ

എന്നാൽ തമിഴിൽ വ്യക്തമായി സംസാരിക്കാൻ അറിയാത്തതിൽ ക്ഷമ ചോദിച്ച സൈറ ഇംഗ്ലീഷിൽ ആണ് മറുപടി പറഞ്ഞത്. റഹ്മാന്റെ ശബ്ദത്തോടാണ് ജീവിതത്തിൽ ഏറ്റവും ഇഷ്ടം. ആ ശബ്ദവുമായി ഞാൻ പ്രണയത്തിലാണ് എന്നായിരുന്നു സൈറയുടെ പ്രതികരണം.

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2വാണ് റഹ്മാന്റെ സംഗീതത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പൊന്നിയിൻ സെൽവൻ 2 ഏപ്രിൽ 28ന് തിയേറ്ററുകളിലെത്തും. മാരി സെൽവരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന മാമന്നനും ആർ രവികുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന അയാലനും ആണ് റഹ്മാന്റെ സംഗീത സംവിധാനത്തിൽ വരാനിരിക്കുന്ന മറ്റു ചിത്രങ്ങൾ

logo
The Fourth
www.thefourthnews.in