എ ആര്‍ റഹ്‌മാന്റെ മറക്കുമാ നെഞ്ചം' ചെന്നൈയിൽ: പുതിയ തീയതി പ്രഖ്യാപിച്ചു

എ ആര്‍ റഹ്‌മാന്റെ മറക്കുമാ നെഞ്ചം' ചെന്നൈയിൽ: പുതിയ തീയതി പ്രഖ്യാപിച്ചു

ആദിത്യറാം പാലസ് സിറ്റിയിലെ പൊതു മൈതാനമാണ് വേദി

മഴ മൂലം മാറ്റി വച്ച എ ആര്‍ റഹ്‌മാന്‍ കണ്‍സര്‍ട്ട് 'മറക്കുമാ നെഞ്ച'ത്തിൻ്റെ പുതിയ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 10 ന് ചെന്നൈയിലാണ് ഷോ . ആദിത്യറാം പാലസ് സിറ്റിയിലെ പൊതു മൈതാനത്ത് വച്ച് തന്നെയായിരിക്കും കണ്‍സര്‍ട്ട് നടക്കുക.

ഷോയുടെ പുതിയ തീയതിയെ വിവരം എ.ആര്‍ റഹ്‌മാന്‍ തന്നെയാണ് എക്‌സിലൂടെ അറിയിച്ചത്. 'ഞങ്ങളോട് ഇത്രയും സ്‌നേഹവും ക്ഷമയും കാണിച്ചതിന് ചെന്നൈയ്ക്ക് നന്ദി പറയുന്നു. സെപ്റ്റംബര്‍ 10 ആണ് നമ്മുടെ ഷോയുടെ പുതിയ തീയതി. ഓഗസ്റ്റ് 12 ലെ ഷോയ്ക്കായി എടുത്ത അതേ ടിക്കറ്റ് ഉപയോഗിച്ച് ഷോയിൽ പങ്കെടുക്കാം' എന്നാണ് റഹ്‌മാന്റെ പോസ്റ്റ്.

സംഗീത സംവിധായകനായുള്ള എ.ആര്‍ റഹ്‌മാന്റെ മുപ്പത് പതിറ്റാണ്ട് നീണ്ട യാത്രയുടെ ആഘോഷമാായാണ് 'മറക്കുമാ നെഞ്ചം' സംഘടിപ്പിച്ചിരിക്കുന്നത്.

തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെല്ലാം റഹ്മാൻ മാന്ത്രിക സംഗീതത്തിന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. 'സ്ലംഡോഗ് മില്ല്യണയര്‍' എന്ന ചിത്രത്തിലൂടെ രണ്ട് ഓസ്‌കർ പുരസ്കാരങ്ങളും, രണ്ട് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും, രണ്ട് ഗ്രാമിയും, ഒരു ബാഫ്റ്റയും റഹ്‌മാന്‍ സ്വന്തമാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in