വിനീത് ശ്രീനിവാസനും എട്ട് നായികമാരും; 'ഒരു ജാതി ജാതകം' ഒരുങ്ങുന്നു

വിനീത് ശ്രീനിവാസനും എട്ട് നായികമാരും; 'ഒരു ജാതി ജാതകം' ഒരുങ്ങുന്നു

തിര, ഗോദ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ രാകേഷ് മണ്ടോടിയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്

അരവിന്ദന്റെ അതിഥികൾക്ക് ശേഷം എം മോഹൻ സംവിധാനം ചെയ്യുന്ന 'ഒരു ജാതി ജാതകം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിനീത് ശ്രീനിവാസനും നിഖില വിമലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ നിഖില അടക്കം എട്ടുനായികമാരാണ് ഉള്ളത്.

ഗായിക സയനോര ഫിലിപ്പ്, ഇഷാ തൽവാർ, കയാദു ലോഹർ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ് തുടങ്ങിയവരാണ് മറ്റ് നായികമാർ. ഇവർക്ക് പുറമെ പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, വിധു പ്രതാപ്, രഞ്ജി കങ്കോൽ,അമൽ താഹ, അരവിന്ദ് രഘു, ശരത്ത് സഭ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വിനീത് ശ്രീനിവാസനും എട്ട് നായികമാരും; 'ഒരു ജാതി ജാതകം' ഒരുങ്ങുന്നു
പ്രഭാസിന്റെ കൽക്കിയുടെ റിലീസ് മാറ്റിയോ? പ്രചരിക്കുന്ന വാർത്തയുടെ സത്യമെന്ത്

വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ ചിത്രം വിശ്വജിത് ഒടുക്കത്തിൽ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. തിര, ഗോദ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ രാകേഷ് മണ്ടോടിയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

രഞ്ജൻ എബ്രഹാം എഡിറ്ററായ ചിത്രത്തിൽ ഗുണ ബാലസുബ്രഹ്‌മണ്യമാണ് സംഗീതം ഒരുക്കുന്നത്. മനു മഞ്ജിത്താണ് വരികൾ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൈനുദ്ദീൻ, കല-ജോസഫ് നെല്ലിക്കൽ, മേക്കപ്പ്-ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം-റാഫി കണ്ണാടിപ്പറമ്പ്. കോ റൈറ്റർ- സരേഷ് മലയൻകണ്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൈനുദ്ദീൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷമീജ് കൊയിലാണ്ടി,

ക്രിയേറ്റീവ് ഡയറക്ടർ-മനു സെബാസ്റ്റ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ എബ്രാഹം, ഫിനാൻസ് കൺട്രോളർ-ഉദയൻ കപ്രശ്ശേരി,

കാസ്റ്റിംഗ് ഡയറക്ടർ- പ്രശാന്ത് പാട്യം, സ്റ്റിൽസ്-പ്രേംലാൽ പട്ടാഴി, പരസ്യക്കല-അരുൺ പുഷ്‌ക്കരൻ, പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ്‌സ് - നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്, വിതരണം-വർണ്ണച്ചിത്ര, പിആർഒ-എ എസ് ദിനേശ്.

logo
The Fourth
www.thefourthnews.in