മോളിവുഡ് കീഴടക്കാന്‍ അർജുൻ ദാസ്; അരങ്ങേറ്റം അഹമ്മദ് കബീർ ചിത്രത്തില്‍

മോളിവുഡ് കീഴടക്കാന്‍ അർജുൻ ദാസ്; അരങ്ങേറ്റം അഹമ്മദ് കബീർ ചിത്രത്തില്‍

പ്രണയ പശ്ചാതലത്തിലാണ് സിനിമ ഒരുങ്ങുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ

തമിഴ് യുവനടന്‍ അർജുൻ ദാസ് ആദ്യമായി മലയാള സിനിമയിൽ നായകനായി എത്തുന്നു. ജൂൺ, മധുരം, എന്നീ ചിത്രങ്ങൾക്കും 'കേരള ക്രൈം ഫയൽസ്' എന്ന വെബ് സീരീസിനും ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും അരങ്ങേറ്റം. 'ഹൃദയം' എന്ന സിനിമയിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീത സംവിധാനം. ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറ പ്രവർത്തകരെയോക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

മോളിവുഡ് കീഴടക്കാന്‍ അർജുൻ ദാസ്; അരങ്ങേറ്റം അഹമ്മദ് കബീർ ചിത്രത്തില്‍
തലമുറകൾക്കപ്പുറത്തേക്ക് വളർന്ന് ഇന്നും പ്രണയസുഗന്ധം ചൊരിയുന്ന 'മലർകൾ'

പ്രണയ പശ്ചാതലത്തിലാണ് സിനിമ ഒരുങ്ങുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടാതെ മലയാള സിനിമയിലെ ഒട്ടേറെ മുൻനിര താരങ്ങളും, അണിയറ പ്രവർത്തകരും ചിത്രത്തിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്ത് വിടുമെന്നും, ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകൻ അറിയിച്ചു.

logo
The Fourth
www.thefourthnews.in