'ടെർമിനേറ്റർ സിനിമകളിൽ നിന്നും വിരമിക്കുന്നു': ഹോളിവുഡ് താരം അർണോൾഡ് ഷ്വാസെനെഗർ

'ടെർമിനേറ്റർ സിനിമകളിൽ നിന്നും വിരമിക്കുന്നു': ഹോളിവുഡ് താരം അർണോൾഡ് ഷ്വാസെനെഗർ

''വിരമിക്കൽ എന്റെ തീരുമാനമാണ്. ടെർമിനേറ്റർ എന്നോട് ആവശ്യപ്പെട്ടതല്ല'':അർണോൾഡ് ഷ്വാസെനെഗർ

ടെർമിനേറ്ററിന്റെ മികച്ച ആശയങ്ങൾക്കും പ്രമേയങ്ങൾക്കുമായി ലോകം കാത്തിരിക്കുകയാണ്. തന്റെ വിജയത്തിന് കാരണം ടെർമിനേറ്ററാണ്. അതിനാൽ പ്രത്യേക സ്നേഹവും അടുപ്പവും തോന്നിയിരുന്നെന്നും ഷ്വാസെനെഗർ ഒരു അന്തർദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആദ്യ മൂന്ന് ഭാഗങ്ങൾ വൻ വിജയമായിരുന്നുവെങ്കിലും പിന്നീട് വന്നവയ്ക്ക് ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കാനായില്ല എന്നും അവസാനമെത്തിയ 'ടെർമിനേറ്റർ: ഡാർക്ക് ഫേറ്റ്' ബോക്‌സ് ഓഫീസിൽ തികച്ചും പരാജയമായത് നിരാശയായെന്നും അദ്ദേഹം പറഞ്ഞു.

1984 ലാണ് അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രം ടെർമിനേറ്ററിന്റെ ആദ്യ ഭാഗം എത്തുന്നത്. ജെയിംസ് കാമറൂൺ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ടെർമിനേറ്റർ എന്ന കഥാപാത്രമായിട്ടാണ് ഷ്വാസെനെഗർ എത്തിയത്. 'ദ ടെർമിനേറ്റർ'നെക്കൂടാതെ രണ്ടാമതെത്തിയ 'ടെർമിനേറ്റർ 2 - ജഡ്ജ്മെന്റ് ഡേ'യിലും അർണോൾഡ് ഭാഗമായി.

എന്നാൽ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അർണോൾഡിന്റേതായി വെള്ളിത്തിരയിൽ എത്തുന്ന ആക്ഷൻ ചിത്രമാണ് 'ബ്രേക്ക് ഔട്ട്'. പുത്രനെ ജയിലിൽ നിന്നും പുറത്തിറക്കാൻ ടെറി റെയ്നോൾഡ്സ് എന്ന നായക കഥാപാത്രം നടത്തുന്ന സാഹസിക രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ടെറി റെയ്‌നോൾഡ്‌സിന്റെ കഥാപാത്രത്തിലൂടെ അർണോൾഡ് വെള്ളിത്തിരയിൽ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 'ഫുബാർ' എന്ന സാഹസിക ടി വി ഷോയിലും അർണോൾഡ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in