സംവിധായകനായി ആര്യൻ ഖാൻ; മോനാ സിങും ബോബി ഡിയോളും പ്രധാനതാരങ്ങൾ, 'സ്റ്റാർഡം' ചിത്രീകരണം പൂർത്തിയായി

സംവിധായകനായി ആര്യൻ ഖാൻ; മോനാ സിങും ബോബി ഡിയോളും പ്രധാനതാരങ്ങൾ, 'സ്റ്റാർഡം' ചിത്രീകരണം പൂർത്തിയായി

ഷാരുഖിന്റെ തന്നെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് വെബ്‌സീരിസ്‌ നിര്‍മിക്കുന്നത്

ബോളിവുഡ് ബാദ്ഷ ഷാരുഖ് ഖാന്റെ മകൻ ആര്യൻഖാൻ സംവിധായകനായി അരങ്ങേറുന്നു. 'സ്റ്റാർഡം' എന്ന് പേരിട്ടിരിക്കുന്ന വെബ്‌സീരിസിലൂടെയാണ് ആര്യൻ സംവിധായകനാവുന്നത്. അഭിനയമല്ല ആര്യന്റെ താൽപ്പര്യമെന്ന് നേരത്തെ ഷാരുഖ്ഖാൻ വ്യക്തമാക്കിയിരുന്നു.

മോനാസിങും ബോബി ഡിയോളും പ്രധാനകഥാപാത്രങ്ങളാവുന്ന സീരിസിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി. താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം ആര്യൻഖാൻ ചിത്രീകരണം പൂർത്തിയായതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിന്റെയും കേക്ക് കട്ട് ചെയ്യുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു.

ഷാരുഖിന്റെ തന്നെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന സീരിസ് ഈ വർഷം തന്നെ റിലീസ് ചെയ്യാനാണ് സാധ്യത.

സംവിധായകനായി ആര്യൻ ഖാൻ; മോനാ സിങും ബോബി ഡിയോളും പ്രധാനതാരങ്ങൾ, 'സ്റ്റാർഡം' ചിത്രീകരണം പൂർത്തിയായി
അമ്മയുടെ പേരില്‍ നിര്‍മാണ കമ്പനിയുമായി സുരാജ് വെഞ്ഞാറമൂട്; ആമിര്‍ പള്ളിക്കല്‍ ചിത്രം മൂകാംബികയില്‍ ആരംഭിച്ചു

നേരത്തെ ഷാരുഖിന്റെ മകളുമായ സുഹാന അഭിനയ രംഗത്ത് എത്തിയിരുന്നു. അച്ഛനെ പോലെ തന്നെ ആര്യനും അഭിനയരംഗത്തേക്ക് എത്തിയേക്കുമെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്. എന്നാൽ ആര്യന് അഭിനേതാവ് ആവാൻ വേണ്ട കാര്യങ്ങൾ ഒന്നും തന്നെയില്ലെന്നും അവന് നല്ല എഴുത്തുകാരൻ ആണെന്നും ഷാരൂഖ് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നടനാകണമെന്ന ആഗ്രഹം വ്യക്തികളുടെ ഉള്ളിൽ നിന്ന് വരേണ്ടതാണെന്നും ഷാരുഖ് പറഞ്ഞിരുന്നു.

ആറ് എപ്പിസോഡുകളിലായിട്ടാണ് സീരിസ് ഒരുങ്ങുന്നത്. ബോളിവുഡ് താരം രൺബീർ കപൂർ സീരിസിൽ അതിഥി വേഷത്തിൽ എത്തുമെന്നും റിപ്പോർട്ട് ഉണ്ട്. ഇതിന് പുറമെ കരൺ ജോഹർ, രൺവീർ സിംഗ്, അനന്യ പാണ്ഡെ എന്നിവരും അതിഥി വേഷത്തില്‍ എത്തും. ലക്ഷ്യ ലാൽവാനിയും സീരിസിൽ പ്രധാനവേഷത്തിൽ എത്തും.

നേരത്തെ ആര്യൻ ഖാന്റെ തന്നെ വസ്ത്രബാൻഡ് ആയ ദ്യാവോൾ എക്സിന്റെ പരസ്യങ്ങൾ ആര്യൻ തന്നെയായിരുന്നു സംവിധാനം ചെയ്തിരുന്നത്. ആര്യനൊപ്പം ഷാരുഖും സുഹാനയും ഈ പരസ്യത്തിൽ അഭിനയിക്കുകയും മോഡലാവുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in