സംവിധായകനായി ആര്യൻ ഖാന്റെ അരങ്ങേറ്റം; നായകനായി ഷാരൂഖ്

സംവിധായകനായി ആര്യൻ ഖാന്റെ അരങ്ങേറ്റം; നായകനായി ഷാരൂഖ്

പരസ്യചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആദ്യമായി സംവിധായകനാകുന്ന പരസ്യ ചിത്രത്തിന്റെ ടീസർ പുറത്ത്. ആര്യന്റെ തന്നെ ആഡംബര കമ്പനിയുടെ പരസ്യ ചിത്രത്തിൽ ഷാരൂഖ് ആണ് പ്രധാന വേഷത്തിലെത്തുന്നത് . സംവിധാനത്തിന് പുറമെ തിരക്കഥ എഴുതിയിരിക്കുന്നതും ആര്യൻ ആണ്

പരസ്യം നാളെ പുറത്തിറങ്ങും.

അഞ്ച് വർഷത്തെ തയാറെടുപ്പിന് ശേഷമാണ് ഈ ആഡംബര വസ്ത്രശാല യാഥാർത്ഥ്യമാകുന്നതെന്നാണ് ആര്യൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഷാരൂഖ് ഖാൻ ഉദ്ഘാടനം നിർവഹിക്കുന്ന കമ്പനിയുടെ ബ്രാൻഡ് അംബാസിഡറും കിംഗ് ഖാൻ തന്നെയാണ്

ആര്യനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ചിരിക്കുന്ന ആഡംബര വസ്ത്ര ബ്രാൻഡ് ആണ് Dyavol.x. ബ്രാൻഡിന്റെ വെബ് സ്റ്റോർ വഴിയാണ് വിൽപ്പന നടത്തുക . നേരത്തെ ആര്യൻ ഖാൻ വിദേശ കമ്പനിയുമായി ചേർന്ന് പ്രീമിയം വോഡ്ക ബ്രാൻഡ് ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു

logo
The Fourth
www.thefourthnews.in