ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒരുമിക്കുന്നു; കിഷ്കിന്ധാകാണ്ഡം ആരംഭിച്ചു

ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒരുമിക്കുന്നു; കിഷ്കിന്ധാകാണ്ഡം ആരംഭിച്ചു

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കിഷ്കന്ധാകാണ്ഡം

കക്ഷി അമ്മിണിപ്പിള്ളയ്ക്ക് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്കിന്ധാകാണ്ഡം എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ആസിഫ് അലിയും അപർണ ബാലമുരളിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഒരു ഫാമിലി ഡ്രാമയാണെന്നാണ് സൂചന

പാലക്കാട് ചേർപ്പുളശ്ശേരിക്കടുത്ത്, വെള്ളിനേഴി ഒളപ്പമണ്ണ മനയാണ് പ്രധാന ലൊക്കേഷൻ. കിഷ്കിന്ധാ- എന്ന വാക്ക് വനവുമായി ബന്ധപ്പെട്ട ചില ഘടകങ്ങളെ സൂചിപ്പിക്കുന്നതായും ചിത്രത്തിൻ്റെ കഥാപശ്ചാത്തലം വനമേഖലയോടു ചേർന്നുള്ളതാണെന്നും അണിയറ പ്രവർത്തകർ പറയുന്നു. ഗുഡ് വിൽ എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ബോബി ജോർജാണ് നിർമ്മിക്കുന്നത്.

വിജയരാഘവൻ, അശോകൻ, ജഗദീഷ്, നിഷാൻ, മേജർ രവി, വൈഷ്ണവിരാജ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ബാഹുൽ രമേശാണ് തിരക്കഥയും ഛായാഗ്രഹണവും.

ഗുഡ് വിൽ എൻ്റർടെൻമെൻ്റ് നിർമ്മിക്കുന്ന ഇരുപത്തിയാറാമത്തെ ചിത്രമാണ് കിഷ്കിന്ധാകാണ്ഡം. ധോണി, മലമ്പുഴ, ഭാ ഗങ്ങളിലായി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

logo
The Fourth
www.thefourthnews.in