പലയിടത്തും എക്‌സ്ട്രാ ഷോകൾ, ആസിഫിന്റെ ഗംഭീരപ്രകടനം, കളം മാറ്റിചവിട്ടിയ ജിസ് ജോയ്; 'തലവന്' ആദ്യ ദിനത്തിൽ മികച്ച പ്രതികരണം

പലയിടത്തും എക്‌സ്ട്രാ ഷോകൾ, ആസിഫിന്റെ ഗംഭീരപ്രകടനം, കളം മാറ്റിചവിട്ടിയ ജിസ് ജോയ്; 'തലവന്' ആദ്യ ദിനത്തിൽ മികച്ച പ്രതികരണം

തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിൽ എക്‌സ്ട്രാ ഷോകൾ പല തിയേറ്ററുകളിലും പുതുതായി കൂട്ടിചേർത്തിട്ടുണ്ട്

ബിജു മേനോൻ, ആസിഫ് അലി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിസ് ജോയി ഒരുക്കിയ തലവൻ സിനിമയ്ക്ക് ആദ്യ ദിനത്തിൽ മികച്ച പ്രതികരണം. തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിൽ പല തിയേറ്ററുകളിലും എക്‌സ്ട്രാ ഷോകൾ പുതുതായി കൂട്ടിചേർത്തിട്ടുണ്ട്.

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിൽ ഹിറ്റായ ആസിഫ് അലി - ബിജു മേനോൻ കൂട്ട് കെട്ട് വീണ്ടുമാവർത്തിച്ച തലവൻ സംവിധാനം ചെയ്തത് ജിസ് ജോയ് ആണ്. ഫീൽ ഗുഡ് സിനിമകളിലൂടെ പ്രശസ്തനായ ജിസ് ജോയി പൂർണമായും ത്രില്ലർ മൂഡിലുള്ള ചിത്രമായിട്ടാണ് തലവൻ ഒരുക്കിയിരിക്കുന്നത്.

രണ്ട് വ്യത്യസ്ത റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ സംഭവിക്കുന്ന പ്രശ്‌നങ്ങളും ഒരു കേസ് അന്വേഷണവും കൂട്ടിചേർത്താണ് തലവൻ എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. വടക്കൻ മലബാറിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പലയിടത്തും എക്‌സ്ട്രാ ഷോകൾ, ആസിഫിന്റെ ഗംഭീരപ്രകടനം, കളം മാറ്റിചവിട്ടിയ ജിസ് ജോയ്; 'തലവന്' ആദ്യ ദിനത്തിൽ മികച്ച പ്രതികരണം
'കൺമണി' ഉപയോഗിച്ചത് പണം കൊടുത്ത് അവകാശം വാങ്ങി; ഇളയരാജയുടെ അവകാശം തള്ളി ഗണപതിയും ഷോൺ ആന്റണിയും

ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ആസിഫ് അലിക്കും ബിജു മേനോനും പുറമെ അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ ജോൺ, ദിനേശ് അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവർ മറ്റു പ്രധാനപ്പെട്ട വേഷങ്ങൾ ചെയ്യുന്നു.

ഗുരുവായൂർ അമ്പലനടയിൽ, ടർബോ, മന്ദാകിനി, തുടങ്ങിയ ചിത്രങ്ങളും നിലവിൽ മികച്ച പ്രതികരണവുമായി തീയേറ്ററുകളിൽ ഉണ്ട്.

പലയിടത്തും എക്‌സ്ട്രാ ഷോകൾ, ആസിഫിന്റെ ഗംഭീരപ്രകടനം, കളം മാറ്റിചവിട്ടിയ ജിസ് ജോയ്; 'തലവന്' ആദ്യ ദിനത്തിൽ മികച്ച പ്രതികരണം
'ഒരുപറ്റം സ്ത്രീകളുടെ സിനിമ, അതുല്യ സംവിധായികയുടെ ഉദയം'; ഓൾ വീ ഇമാജിൻ ആസ് ലൈറ്റിനെ ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങള്‍

ചിത്രത്തിനെ കുറിച്ചുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ ചിലത്,

logo
The Fourth
www.thefourthnews.in