പോലീസ് വേഷത്തിൽ ബിജു മേനോനും ആസിഫ് അലിയും നേർക്കുനേർ; ജിസ് ജോയ് ചിത്രം 'തലവൻ' മോഷൻ പോസ്റ്റർ

പോലീസ് വേഷത്തിൽ ബിജു മേനോനും ആസിഫ് അലിയും നേർക്കുനേർ; ജിസ് ജോയ് ചിത്രം 'തലവൻ' മോഷൻ പോസ്റ്റർ

ഫീൽ ഗുഡ് ചിത്രങ്ങളുടെ ഹിറ്റ് മേക്കർ ജിസ് ജോയ് സംവിധാനം ചെയ്യുന്ന ത്രില്ലർ മൂഡിലുള്ള ചിത്രമാണ് 'തലവൻ'

ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. 'തലവൻ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. പോലീസ് വേഷത്തിൽ നേർക്കുനേർ നിൽക്കുന്ന ബിജു മേനോനും ആസിഫ് അലിയുമാണ് മോഷൻ പോസ്റ്ററിലുള്ളത്.

ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഫീൽ ഗുഡ് ചിത്രങ്ങളുടെ ഹിറ്റ് മേക്കർ ജിസ് ജോയ് സംവിധാനം ചെയ്യുന്ന ത്രില്ലർ മൂഡിലുള്ള ചിത്രമാണിതെന്ന പ്രത്യകതയും 'തലവനുണ്ട്'.

സമൂഹത്തിൽ ഉത്തരവാദിത്വമുള്ള പദവിയിൽ ജോലി ചെയ്യുന്ന രണ്ടുപേർ. അവരുടെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ.

പോലീസ് വേഷത്തിൽ ബിജു മേനോനും ആസിഫ് അലിയും നേർക്കുനേർ; ജിസ് ജോയ് ചിത്രം 'തലവൻ' മോഷൻ പോസ്റ്റർ
'ഈ കേസിന്റെ വിജയപരാജയങ്ങളെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല'; അഡ്വ. വിജയമോഹനായി മോഹന്‍ലാല്‍, 'നേര്' ട്രെയിലർ പുറത്ത്

പോലീസ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തനും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഈ സിനിമ. അനുശ്രീ, മിയ, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരാൻ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം ശരൺ വേലായുധൻ. എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം അജയൻ മങ്ങാട്, സൗണ്ട് രംഗനാഥ് രവി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ, പി ആർ ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർ.

logo
The Fourth
www.thefourthnews.in