സ്റ്റൈലിഷ് ലുക്കിൽ ആസിഫ് അലിയും സണ്ണി വെയ്നും; കാസർഗോൾഡിന്റെ ടീസർ ഏറ്റെടുത്ത് ആരാധകർ

സ്റ്റൈലിഷ് ലുക്കിൽ ആസിഫ് അലിയും സണ്ണി വെയ്നും; കാസർഗോൾഡിന്റെ ടീസർ ഏറ്റെടുത്ത് ആരാധകർ

മൃദുൽ നായരാണ് ചിത്രത്തിന്റെ സംവിധായകൻ

സരിഗമയുടെ ബാനറിൽ യൂഡ്‌ലി ഫിലിംസ് നിർമിക്കുന്ന ആസിഫ് അലി ചിത്രം കാസർഗോൾഡിന്റെ ടീസർ ഏറ്റെടുത്ത് ആരാധകർ. സസ്പെൻസ് പുറത്ത് വിടാതെ തന്നെ സിനിമയുടെ വൈബ് പ്രേക്ഷകരിലേക്കെത്തിക്കുന്നതാണ് ടീസർ. ടീസർ എത്തും മുൻപ് തന്നെ യുവാക്കൾക്കിടയിൽ ചർച്ചയായ ചിത്രമാണ് കാസർഗോൾഡ്.മൃദുൽ നായരാണ് ചിത്രത്തിന്റെ സംവിധാനം. ക്രൈം ത്രില്ലർ ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്

'കാസർഗോൾഡ് സരിഗമയുടെ മൂന്നാമത്തെ മലയാള ചിത്രമാണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകരെല്ലാം യുവാക്കളായതിനാൽ തന്നെ ആശയത്തിലും മേയ്ക്കിങ്ങിലും പുതുമ കൊണ്ടുവരാനായിട്ടുണ്ട്. അതിന്റെ ചെറിയൊരു അംശം മാത്രമാണ് ടീസറിൽ കാണുന്നത്. കാസർഗോൾഡ് മികച്ച ഒരു സിനിമ അനുഭവം തന്നെ സമ്മാനിക്കുമെന്നും' സരിഗമ ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റ് ഓഫ് ഫിലിംസ് ആൻഡ് ഇവന്റ്‌സ് , സിദ്ധാർഥ് ആനന്ദ് കപൂർ വ്യക്തമാക്കുന്നു

മലയാളത്തിൽ മാത്രമല്ല, മറ്റു ഭാഷകളിൽ നിന്നിം റിയലിസ്റ്റിക് സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് സരിഗമയുടെ ശ്രമമെന്നും സിദ്ധാർഥ് ആനന്ദ് കപൂർ വ്യക്തമാക്കുന്നു

ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കാസർഗോൾഡ്. സണ്ണി വെയ്ൻ, വിനായകൻ, സിദ്ധിഖ്, ധ്രുവൻ, എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ. വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്നാണ്  നിർമാണം

logo
The Fourth
www.thefourthnews.in