ഷാരൂഖ് ഖാനും വിജയ്‌യും ഒരുമിക്കുന്നു?; സൂചന നല്‍കി അറ്റ്‌ലി

ഷാരൂഖ് ഖാനും വിജയ്‌യും ഒരുമിക്കുന്നു?; സൂചന നല്‍കി അറ്റ്‌ലി

ഇരുവര്‍ക്കും ഒരുമിച്ച് അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നറിയിച്ച് അറ്റ്‌ലി

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും തെന്നിന്ത്യന്‍ താരം വിജയും ഒരുമിച്ചഭിനയിക്കുന്നതിനെക്കുറിച്ച് സൂചന നല്‍കി അറ്റ്‌ലി. ഇരുവര്‍ക്കും ഒരുമിച്ച് അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും അത്തരത്തിലൊരു തിരക്കഥയുമായി വന്നാല്‍ ചെയ്യാമെന്ന് ഇരുവരും ഉറപ്പ് പറഞ്ഞതായും അറ്റ്‌ലി പറയുന്നു. ഹിന്ദി യൂടുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

''വിജയ് സാറും ഷാരൂഖ് സാറും തന്നോട് തിരക്കഥ കൊണ്ടുവരൂ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കാമെന്ന് പറഞ്ഞു. എന്നാല്‍ ഇതെല്ലാം എന്റെ പിറന്നാള്‍ സമ്മാനമായി അവര്‍ പറയുകയാണെന്നാണ് കരുതിയത്. എന്നാല്‍ അടുത്ത ദിവസം, നീ അങ്ങനെ ഒരു തിരക്കഥയെഴുതുകയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അതിന്റെ ഭാഗമാകും എന്ന് വിജയ് സര്‍ മെസേജ് അയച്ചു. അപ്പോള്‍ എന്റെ അടുത്ത് ഇരുന്നിരുന്ന ഷാരൂഖ് സര്‍ എന്നോട് 'സര്‍ നിങ്ങളിത് കാര്യമായിട്ടല്ലേ കാണുന്നത്, നമ്മള്‍ ഒരുമിച്ചൊരു ചിത്രം എടുക്കില്ലേ' എന്നും ചോദിച്ചതായി അറ്റ്‌ലി പറയുന്നു.

അവര്‍ എന്നോട് എപ്പോഴും സിനിമയെ കുറിച്ച് ചോദിക്കാറുണ്ട്. ഞാന്‍ അതിനായി പ്രവര്‍ത്തിക്കുണ്ടോ ഇല്ലയോ, അതോ തമാശയായിട്ടാണോ എടുത്തത് എന്നറിയുന്നതിന് എപ്പോഴും സിനിമയെക്കുറിച്ച് തിരക്കാറുണ്ടെന്നും അറ്റ്‌ലി പറയുന്നു. അതുകൊണ്ട് തന്നെ വിജയും ഷാരൂഖും ഒരുമിച്ചുള്ള ചിത്രത്തെക്കുറിച്ച് താന്‍ ഗൗരവകരമായി ചിന്തിക്കുന്നുണ്ടെന്നും ഒരു ദിവസം അത് ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറ്റ്‌ലി കൂട്ടിചേര്‍ത്തു.

ഷാരൂഖ് ഖാനും വിജയ്‌യും ഒരുമിക്കുന്നു?; സൂചന നല്‍കി അറ്റ്‌ലി
'മെയ്ഡ് ഇൻ ഇന്ത്യ'; ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതം സിനിമയാക്കാനൊരുങ്ങി രാജമൗലി

ഷാരൂഖ് ഖാൻ നായകനായ ജവാൻ അറ്റ്ലിയുടെ ഹിന്ദി അരങ്ങേറ്റ ചിത്രം കൂടിയാണ്. ജവാനിൽ വിജയ് അതിഥി വേഷത്തിലെത്തുമെന്നുള്ള സൂചനകൾ ഉണ്ടായിരുന്നു. സെപ്റ്റംബർ 7ന് റിലീസ് ചെയ്ത ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലായി 800 കോടിയിലധികമാണ് സ്വന്തമാക്കിയത്.

logo
The Fourth
www.thefourthnews.in