'അങ്ങനെ തോല്‍ക്കുന്നവനല്ല ഈ സജീവന്‍'; ഓട്ടോ റിക്ഷാക്കാരന്റെ ഭാര്യ- ടീസര്‍

'അങ്ങനെ തോല്‍ക്കുന്നവനല്ല ഈ സജീവന്‍'; ഓട്ടോ റിക്ഷാക്കാരന്റെ ഭാര്യ- ടീസര്‍

കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദല്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

സുരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ', ടീസര്‍ പുറത്തിറങ്ങി. എം മുകുന്ദന്റെ 'ഓട്ടോ റിക്ഷാക്കാരന്റെ ഭാര്യ' എന്ന പ്രശസ്ത നോവലിന്റെ ദൃശ്യാവിഷ്‌ക്കാരമായാണ് ചിത്രം. എം മുകുന്ദന്‍ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്.

കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. ഒക്ടോബര്‍ ഇരുപത്തിയെട്ടിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുല്‍ നാസര്‍, ബേനസീര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്‍ അഴകപ്പനാണ് ഛായാഗ്രഹണം. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ആണ് സംഗീതം. എഡിറ്റര്‍-അയൂബ് ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി പട്ടിക്കര, കല-ത്യാഗു തവനൂര്‍, മേക്കപ്പ്-റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം-നിസാര്‍ റഹ്‌മത്ത്, സ്റ്റില്‍സ്-അനില്‍ പേരാമ്പ്ര, പരസ്യക്കല-ആന്റണി സ്റ്റീഫന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടര്‍-ഗീതാഞ്ജലി ഹരികുമാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-നസീര്‍ കൂത്തുപറമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍-വിബിന്‍ മാത്യു പുനലൂര്‍, റാഷിദ് ആനപ്പടി,പി ആര്‍ ഒ-എ എസ് ദിനേശ്

logo
The Fourth
www.thefourthnews.in