ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡൻ്റായി ബാലചന്ദ്രന്‍ ചുള്ളിക്കാട്; ജോയ് മാത്യുവിനെതിരെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡൻ്റായി ബാലചന്ദ്രന്‍ ചുള്ളിക്കാട്; ജോയ് മാത്യുവിനെതിരെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു

51 വോട്ടുകളോടു കൂടിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്

ഫെഫ്ക റെറ്റേഴ്‌സ് യൂണിയനിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ തിരഞ്ഞെടുത്തു. ഇന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് 51 വോട്ടുകളോടു കൂടി ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.

ഔദ്യോഗിക പാനലിനു വേണ്ടിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് മത്സരിച്ചത്.ചലച്ചിത്ര പ്രവർത്തകൻ ജോയ് മാത്യുവായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. 72 വോട്ടുകളാണ് ആകെ ഉണ്ടായിരുന്നത് .അതില്‍ ഒരു വോട്ട് അസാധുവായി . 20 വോട്ടുകളാണ് ജോയ് മാത്യുവിന് ലഭിച്ചത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാങ്കൊമ്പ് ഗോപാലകൃഷ്ണനേയും വികെ പ്രകാശിനേയും തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാരായി ശ്രീകുമാര്‍ അരുകുറ്റിയേയും സന്തോഷ് വര്‍മയേയും തിരഞ്ഞെടുത്തു.

ജനറല്‍ സെക്രട്ടറി ട്രഷററര്‍ എന്നീ പോസ്റ്റുകളിലേക്ക് എതിരില്ലാതെയാണ് തിരഞ്ഞെടുപ്പ് നടന്നത്. ജനറല്‍ സെക്രട്ടറിയായി ജിനു എബ്രഹാമിനേയും ട്രഷററായി ശ്രീ മൂലനഗരം മോഹനനെയും തിരഞ്ഞെടുത്തു. കൂടാതെ എക്‌സ്‌ക്യൂട്ടീവ് അംഗങ്ങളായി ആറ് പേരെയും തിരഞ്ഞെടുത്തു.

logo
The Fourth
www.thefourthnews.in