'തീ മിന്നൽ തിളങ്ങി കാറ്റും കോളും തുടങ്ങി', പുതിയമുഖത്തിന് പിന്നാലെ മിന്നൽ മുരളിയിലെ പാട്ടുമായി ബേസിൽ; വൈറൽ വീഡിയോ

'തീ മിന്നൽ തിളങ്ങി കാറ്റും കോളും തുടങ്ങി', പുതിയമുഖത്തിന് പിന്നാലെ മിന്നൽ മുരളിയിലെ പാട്ടുമായി ബേസിൽ; വൈറൽ വീഡിയോ

നേരത്തെ ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ പൃഥ്വിരാജിനെ ട്രോളി പുതിയ മുഖം എന്ന പാട്ടും ബേസില്‍ പാടിയിരുന്നു

സംവിധാനത്തിന് പുറമെ അഭിനയത്തിലും മികവ് തെളിയിച്ച വ്യക്തിയാണ് ബേസിൽ ജോസഫ്. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ മികച്ച സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കാൻ ബേസിൽ ജോസഫിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വേണ്ടി വന്നാൽ പാടാനും തനിക്ക് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ബേസിൽ. ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഖത്തറിൽ എത്തിയപ്പോഴായിരുന്നു ബേസിൽ പാട്ട് പാടിയത്.

നേരത്തെ ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ പൃഥ്വിരാജിനെ ട്രോളി പുതിയ മുഖം എന്ന പാട്ടും ബേസില്‍ പാടിയിരുന്നു. എന്നാൽ ഖത്തറിൽ സ്വന്തം സിനിമയായ മിന്നൽ മുരളിയിലെ തീ മിന്നൽ തിളങ്ങി എന്ന പാട്ടാണ് ബേസിൽ പാടിയത്.

'തീ മിന്നൽ തിളങ്ങി കാറ്റും കോളും തുടങ്ങി', പുതിയമുഖത്തിന് പിന്നാലെ മിന്നൽ മുരളിയിലെ പാട്ടുമായി ബേസിൽ; വൈറൽ വീഡിയോ
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; നടൻ അല്ലു അർജുനെതിരെ കേസ്

പാട്ട് മാത്രമല്ല പാട്ടിന്റെ ബിജിഎം കൂടി ബേസിൽ സ്വയം ഇടുന്നുണ്ട്. വീഡിയോ ഇതിനോടകം ലക്ഷകണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിൽ കണ്ടത്. പൃഥ്വിരാജ്, നിഖില വിമൽ, ചിത്രത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

ജയ ജയ ജയഹേയ്ക്ക് ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 16 നാണ് റിലീസ് ചെയ്യുന്നത്. ബേസിൽ, പൃഥ്വിരാജ് എന്നിവരെ കൂടാതെ വലിയ താര നിരയാണ് സിനിമയിലുള്ളത്. നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു, ബൈജു തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം.

'തീ മിന്നൽ തിളങ്ങി കാറ്റും കോളും തുടങ്ങി', പുതിയമുഖത്തിന് പിന്നാലെ മിന്നൽ മുരളിയിലെ പാട്ടുമായി ബേസിൽ; വൈറൽ വീഡിയോ
ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്: ആട്ടം മികച്ച ചിത്രം, ബിജുമേനോന്‍, വിജയരാഘവന്‍, ശിവദ, സറിന്‍ ഷിഹാബ് താരങ്ങള്‍

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. എഡിറ്റർ- ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ, ആർട്ട് ഡയറക്ടർ- സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ, മേക്കപ്പ്-സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ- അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീലാൽ, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാൻസ് കൺട്രോളർ-കിരൺ നെട്ടയിൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, സ്റ്റിൽ ജസ്റ്റിൻ.

logo
The Fourth
www.thefourthnews.in