പ്രഭാസിനൊപ്പം ചുവടുവെച്ച് പഞ്ചാബി ഗായകൻ ദിൽജിത്ത് ദോസാൻഝ; ഭൈരവ ആന്തവുമായി കൽക്കി 2898 എഡി ടീം

പ്രഭാസിനൊപ്പം ചുവടുവെച്ച് പഞ്ചാബി ഗായകൻ ദിൽജിത്ത് ദോസാൻഝ; ഭൈരവ ആന്തവുമായി കൽക്കി 2898 എഡി ടീം

വൈജയന്തി മൂവീസിന്റെ ബാനറിൽ നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്തത്

പ്രഭാസ് നായകനാവുന്ന പുതിയ ചിത്രം കൽക്കിയുടെ റിലീസിനോട് അനുബന്ധിച്ച് പുതിയ പാട്ട് പുറത്തുവിട്ടു. പ്രശസ്ത ബോളിവുഡ് - പഞ്ചാബി നടനും ഗായകനുമായ ദിൽജിത്ത് ദോസാൻഝ് പ്രഭാസിനൊപ്പം പാടി അഭിനയിക്കുന്ന ഭൈരവ ആന്തമാണ് പുറത്തുവിട്ടത്.

വൈജയന്തി മൂവീസിന്റെ ബാനറിൽ നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'കൽക്കി 2898 എ.ഡി'യിൽ പ്രഭാസാണ് ഭൈരവയായി എത്തുന്നത്. തെലുങ്കിനെക്കൂടാതെ മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ഗാനം പുറത്തിറങ്ങിയിട്ടുണ്ട്.

നേരത്തെ കൽക്കിയുടെ റിലീസിനു മുന്നോടിയായി പുറത്തിറങ്ങിയ ബുജ്ജി ആൻഡ് ഭൈരവ എന്ന ആമസോൺ പ്രൈം വീഡിയോ ആനിമേഷൻ സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂൺ 27-നാണ് ചിത്രം തീയറ്ററുകളിലെത്തുക.

പ്രഭാസിനൊപ്പം ചുവടുവെച്ച് പഞ്ചാബി ഗായകൻ ദിൽജിത്ത് ദോസാൻഝ; ഭൈരവ ആന്തവുമായി കൽക്കി 2898 എഡി ടീം
ഭീഷ്മപർവത്തിനുശേഷം ദേവദത്ത് ഷാജി, ഇത്തവണ സംവിധാനവും; ധീരൻ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ട് ഫഹദ്

ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽനിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. മഹാനടിക്കുശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ലോകപ്രശസ്തമായ സാൻ ഡിയാഗോ കോമിക് കോൺ ഇവന്റിൽ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് കൽക്കി.

ദീപിക പദുകോണാണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമൽ ഹാസൻ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കൽക്കിക്ക് ഉണ്ട്. ദുൽഖർ സൽമാൻ, ദിഷ പഠാനി, പശുപതി, ശോഭന, അന്നാ ബെൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. പിആർഒ: ആതിര ദിൽജിത്ത്

logo
The Fourth
www.thefourthnews.in