സഹോദരന്റെ ചിത്രത്തിൽ നായികയാകാൻ ഭാവന; നിർമാണം ഭർത്താവ് നവീൻ

സഹോദരന്റെ ചിത്രത്തിൽ നായികയാകാൻ ഭാവന; നിർമാണം ഭർത്താവ് നവീൻ

ദ ഡോറിലൂടെ തമിഴിലേക്കുള്ള മടങ്ങി വരവിനൊരുങ്ങി താരം

മലയാളത്തിന് പിന്നാലെ, പത്ത് വർഷത്തിന് ശേഷം തമിഴിലും സജീവമാകാനൊരുങ്ങി ഭാവന. സഹോദരൻ ജയദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്കുള്ള മടക്കം. ദ ഡോർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഭാവനയുടെ ജന്മദിനത്തിൽ പുറത്തുവിട്ടു

ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ ഭാവനയുടെ ഭർത്താവ് നവീൻ രാജും, ഭാവനയും ചേർന്നാണ് നിർമാണം. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഭാഷകളിലും സിനിമ റിലീസ് ചെയ്യും. സംവിധായകന്‍ മിഷ്‌കിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന ജയദേവ്, കലൈയരശൻ നായകനായി എത്തിയ പട്ടിണപാക്കമെന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്

അജിത്തിനൊപ്പം അഭിനയിച്ച ‘അസൽ’ ആണ് തമിഴിൽ പുറത്തിറങ്ങിയ ഭാവനയുടെ അവസാന ചിത്രം. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങി വന്ന ഭാവന, ഷാജി കൈലാസിന്റെ ഹണ്ട് ശങ്കർ രാമകൃഷ്ണന്റെ റാണി, എന്നീ ചിത്രങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്

Related Stories

No stories found.
logo
The Fourth
www.thefourthnews.in