ഭ്രമയുഗം, ലൈറ്റ് ഹൗസ് എന്ന മാസ്റ്റര്‍പീസില്‍ ചാരിനില്‍ക്കുന്ന മണല്‍വീട്

ഭ്രമയുഗം, ലൈറ്റ് ഹൗസ് എന്ന മാസ്റ്റര്‍പീസില്‍ ചാരിനില്‍ക്കുന്ന മണല്‍വീട്

മേലധികാരിയെ കൊന്ന് അയാളുടെ ഐഡന്റിറ്റി തന്റേതാക്കിയ, കീഴ്ജീവനക്കാരനെ കൊന്ന തോമസ് വെയ്ക്കില്‍ നിന്നാണ് പോറ്റി-ചാത്തന്‍ ദ്വന്ദ്വം രൂപം കൊണ്ടത്

അലിഗറി ഒരു മികച്ച കലാരൂപമാണെങ്കില്‍ മലയാളം കണ്ട ഏറ്റവും മികച്ച അഞ്ചോ പത്തോ കഥാകൃത്തുക്കളുടെ നിരയിലാകുമായിരുന്നു എം സുകുമാരന്റെ സ്ഥാനം. ദൗര്‍ഭാഗ്യവശാല്‍ കാവ്യാത്മകമായ ഭാഷയിലും കഥനത്തിലെ മികവിലും ആവശ്യത്തിലേറെ സമ്പന്നനായിരുന്നിട്ടും 'പൊട്ടക്കിണര്‍' പോലുള്ള ചില ഗംഭീര കഥകളെഴുതിയ അദ്ദേഹം പക്ഷേ രാഷ്ട്രീയ അലിഗറികള്‍ക്കുവേണ്ടിയാണ് തന്റെ കഥാജീവിതത്തിലെ ഏറിയ സമയത്തും സര്‍ഗശേഷി ധൂര്‍ത്തടിച്ചത്. രാഷ്ട്രീയമായ കാല്‍പ്പനികത മുദ്രാവാക്യങ്ങളുടെ സര്‍ഗാത്മക രൂപങ്ങളായ അലിഗറികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന കഥകളാണ് അദ്ദേഹത്തെ കൊണ്ടെഴുതിച്ചത്. തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്, ചരിത്രഗാഥ തുടങ്ങിയ അലിഗറികള്‍ അക്കാദമിക വ്യായാമങ്ങള്‍ക്കായല്ലാതെ പുതിയ തലമുറയിലെ വായനാകുതുകികള്‍ തേടിപ്പിടിച്ചു വായിക്കുമെന്ന് തോന്നുന്നില്ല.

ഭ്രമയുഗം, ലൈറ്റ് ഹൗസ് എന്ന മാസ്റ്റര്‍പീസില്‍ ചാരിനില്‍ക്കുന്ന മണല്‍വീട്
ബോണ്ട് '007' ഇനി ആരോൺ ടെയ്‌ലർ ജോൺസൺ

ഇത്രയും എഴുതിയത് ഏറെ കൊണ്ടാടപ്പെട്ട 'ഭ്രമയുഗം' എന്ന സിനിമ കണ്ടപ്പോള്‍ എം സുകുമാരന്റെ കഥകള്‍ ഓര്‍ത്തുപോയതുകൊണ്ടാണ്. ഭ്രമയുഗവും ഒരു അലിഗറിയാണ്. കറുപ്പിലും വെളുപ്പിലും പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങള്‍, വ്യക്തികള്‍ എന്നതിലുപരി ഒരു ആശയത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ അധികാര സമവാക്യങ്ങളുടെയോ പ്രതീകങ്ങളാണ്. അവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും അങ്ങനെ തന്നെ. അതിനു വേദിയാകുന്ന പശ്ചാത്തലം, കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ ഒക്കെയും കേവലം വ്യക്തികള്‍ക്കതീതമായ ആശയങ്ങളുടെ സംവേദനത്തിന്റെയും സംഘര്‍ഷങ്ങളുടെയും ധര്‍മമാണ് നിര്‍വഹിക്കുന്നത്. ആശയപ്രചാരണം അല്ലെങ്കില്‍ ബോധവല്‍ക്കരണം എന്ന ഉദ്ദേശ്യത്തോടെയുള്ള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്‍കാല തെരുവ് നാടകങ്ങള്‍ക്കുണ്ടായിരുന്ന അത്രയും കലാമൂല്യമേ ഈ ചിത്രത്തിനുള്ളൂ.

നാടകവേദി ക്യാമറയ്ക്കു മുന്നിലേക്ക് പറിച്ചുനടുന്ന തരം കല തീര്‍ത്തും പരിമിതമായ 'ഭ്രമയുഗം' പോലുള്ള പരീക്ഷണവ്യായാമത്തെയാണ് അവര്‍ മഹത്തായ സിനിമാസൃഷ്ടിയായി അവരോധിക്കുന്നത്. ശുഷ്‌കമായ കലാസംവിധാനത്തിന്റെ പോരായ്മകളെ കറുപ്പിലും വെളുപ്പിലും ചിത്രീകരിക്കുന്ന ട്രീറ്റ്മെന്റിലൂടെ മറച്ചുപിടിക്കും വിധം മേക്കിങ്ങില്‍ പോലും ഈ ചിത്രം ശരാശരിക്കു താഴെയാണ്

മീഡിയോക്രിറ്റി ആഘോഷിക്കപ്പെടുന്ന ഇടങ്ങളില്‍ ഇത്തരം സിനിമകള്‍ പെരുമ്പറ കൊട്ടി സ്വീകരിക്കുന്ന പ്രേക്ഷകരുണ്ടാകുന്നത് അസ്വാഭാവികമല്ല. എം സുകുമാരന്റെയും യു പി ജയരാജന്റെയും കഥയിലെ വരികള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും കടമ്മനിട്ടയുടെയും കവിതാശകലങ്ങള്‍ പോലെ കാണാപാഠമായി പറഞ്ഞുനടന്നിരുന്ന കാല്‍പ്പനിക വിപ്ലവജീവികളായിരുന്നു ഒരുകാലത്ത് നമ്മുടെ പൊളിറ്റിക്കല്‍ മീഡിയോക്രിറ്റിയുടെ സന്ദേശവാഹകരായിരുന്നതെങ്കില്‍ (മികച്ച ഡോക്യുഫിക്ഷന്‍ ആയ 'പട'യില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഓഡിറ്റോറിയത്തിന്റെ പടവില്‍ കിടന്ന് യു പി ജയരാജന്റെ കഥയിലെ മുദ്രാവാക്യവും കാല്‍പ്പനികതയും സമ്മേളിക്കുന്ന വരികള്‍ ഉറക്കെ ഗദ്യകവിതയെന്ന പോലെ പറയുന്ന രംഗം ഓര്‍ക്കുക) ഇന്ന് അത് നിര്‍വഹിക്കുന്നത് രാഷ്ട്രിയ വിശകലനവും സിനിമാ നിരൂപണവും ക്യാപ്സൂള്‍ നിര്‍മിതിയും ഒക്കെ ഒരേ അവധാനതയുടെ നാട്യങ്ങളോടെ ചെയ്യുന്ന സോഷ്യല്‍ മീഡിയാ ജീവികളാണ്. നാടകവേദി ക്യാമറയ്ക്കു മുന്നിലേക്ക് പറിച്ചുനടുന്ന തരം കല തീര്‍ത്തും പരിമിതമായ 'ഭ്രമയുഗം' പോലുള്ള പരീക്ഷണവ്യായാമത്തെയാണ് അവര്‍ മഹത്തായ സിനിമാസൃഷ്ടിയായി അവരോധിക്കുന്നത്. ശുഷ്‌കമായ കലാസംവിധാനത്തിന്റെ പോരായ്മകളെ കറുപ്പിലും വെളുപ്പിലും ചിത്രീകരിക്കുന്ന ട്രീറ്റ്മെന്റിലൂടെ മറച്ചുപിടിക്കും വിധം മേക്കിങ്ങില്‍ പോലും ഈ ചിത്രം ശരാശരിക്കു താഴെയാണ്.

ലൈറ്റ്ഹൗസ് എന്ന മാസ്റ്റര്‍പീസില്‍ ചാരിനിന്ന് പ്രതിഭയുടെ കാര്യത്തില്‍ അല്‍പ്പവിഭവന്‍ മാത്രമായ ഒരു സംവിധായകന്‍ ഉണ്ടാക്കിയ ദുര്‍ബലമായ മണല്‍വീടാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ കുടമണ്‍ പോറ്റി അഥവാ ചാത്തന്‍ എന്ന കഥാപാത്രത്തിന് വില്യം ഡെഫോ തകര്‍ത്ത് അഭിനയിച്ച് അവിസ്മരണീയമാക്കിയ തോമസ് വെയ്ക്ക് എന്ന കഥാപാത്രവുമായി ഏറെ സാമ്യമുണ്ട്

2019ല്‍ പുറത്തിറങ്ങിയ റോബര്‍ട്ട് എഗ്ഗേഴ്സിന്റെ 'ദ ലൈറ്റ്ഹൗസ്' എന്ന ചിത്രത്തില്‍ നിന്നാണ് ഭ്രമയുഗ സൃഷ്ടാക്കള്‍ വിഭവങ്ങള്‍ സമാഹരിച്ചിരിക്കുന്നത്. ഭ്രമയുഗം പോലെ പൂര്‍ണമായും കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ച ലൈറ്റ് ഹൗസില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്നത് രണ്ട് കേന്ദ്ര കഥാപാത്രങ്ങളാണ്. അധികാരബന്ധങ്ങളുടെ സങ്കീര്‍ണതയെയും മനുഷ്യമനസിന്റെ ഇരുണ്ടവശങ്ങളെയും ലൈറ്റ് ഹൗസില്‍നിന്നുള്ള വെളിച്ചം പോലെ വലംവെക്കുന്ന ഈ ചിത്രം സമീപകാല ഇംഗ്ലീഷ് സിനിമയിലെ ക്ലാസിക്കുകളിലൊന്നായാണ് എണ്ണപ്പെടേണ്ടത്.

ലൈറ്റ്ഹൗസ് എന്ന മാസ്റ്റര്‍പീസില്‍ ചാരിനിന്ന് പ്രതിഭയുടെ കാര്യത്തില്‍ അല്‍പ്പവിഭവന്‍ മാത്രമായ ഒരു സംവിധായകന്‍ ഉണ്ടാക്കിയ ദുര്‍ബലമായ മണല്‍വീടാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ കുടമണ്‍ പോറ്റി അഥവാ ചാത്തന്‍ എന്ന കഥാപാത്രത്തിന് വില്യം ഡെഫോ തകര്‍ത്ത് അഭിനയിച്ച് അവിസ്മരണീയമാക്കിയ തോമസ് വെയ്ക്ക് എന്ന കഥാപാത്രവുമായി ഏറെ സാമ്യമുണ്ട്. ഭ്രമയുഗത്തില്‍ ചാത്തന്‍ കുടമണ്‍ പോറ്റിയുടെ ഐഡന്റിറ്റിയാണ് സ്വന്തമാക്കുന്നതെങ്കില്‍ സമാനമാം വിധം അധികാര ബന്ധങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന ഒരു സ്വത്വചോരണം ലൈറ്റ് ഹൗസിന്റെ മേല്‍നോട്ടക്കാരനായ തോമസ് വെയ്ക്കും നടത്തുന്നുണ്ട്.

തന്റെ മേലധികാരിയെ കൊന്ന് അയാളുടെ ഐഡന്റിറ്റി തന്റേതാക്കുകയും കീഴ്ജീവനക്കാരനെ വിശ്വാസം കൈമോശം വന്നതു കാരണം കൊലപ്പെടുത്തുകയും ചെയ്ത തോമസ് വെയ്ക്കില്‍നിന്നാണ് കുടമണ്‍ പോറ്റി-ചാത്തന്‍ എന്ന ദ്വന്ദ്വം രൂപം കൊണ്ടതെന്ന് തോന്നിപ്പിക്കും വിധം പ്ലോട്ടിലും ചിത്രീകരണത്തിലും സമാനതകള്‍ നിറഞ്ഞുനില്‍ക്കുന്നു

തന്റെ മേലധികാരിയെ കൊന്ന് അയാളുടെ ഐഡന്റിറ്റി തന്റേതാക്കുകയും കീഴ്ജീവനക്കാരനെ വിശ്വാസം കൈമോശം വന്നതു കാരണം കൊലപ്പെടുത്തുകയും ചെയ്ത തോമസ് വെയ്ക്കില്‍നിന്നാണ് കൊടുമണ്‍ പോറ്റി-ചാത്തന്‍ എന്ന ദ്വന്ദ്വം രൂപം കൊണ്ടതെന്ന് തോന്നിപ്പിക്കും വിധം പ്ലോട്ടിലും ചിത്രീകരണത്തിലും സമാനതകള്‍ നിറഞ്ഞുനില്‍ക്കുന്നു. പോറ്റിയ്ക്ക് സംഭവിക്കുന്നതിനു സമാനമായ ദുരന്തമാണ് വെയ്ക്ക് എന്ന കഥാപാത്രവും നേരിടുന്നത്. എന്നാല്‍ പോറ്റിയുടെ മോതിരമണിഞ്ഞ ചാത്തനെയും വെടിയുതിര്‍ക്കുന്ന പോര്‍ച്ചുഗീസുകാരെയും ഒക്കെ അവസാനഭാഗത്ത് കൊണ്ടുവന്നതിലൂടെ കലാപരമായി ദരിദ്രമായ ഒരു പകര്‍പ്പുശ്രമത്തെ മീഡിയോക്കര്‍ പ്രേക്ഷകരെ കൊണ്ട് ഉദാത്ത കലാസൃഷ്ടി എന്നോ മഹത്തായ രാഷ്ട്രീയ അലിഗറി എന്നോ പെരുമ്പറയടിപ്പിക്കുകയെന്ന ലക്ഷ്യം സംവിധായകന്‍ സാധിച്ചെടുത്തു.

ഭ്രമയുഗം, ലൈറ്റ് ഹൗസ് എന്ന മാസ്റ്റര്‍പീസില്‍ ചാരിനില്‍ക്കുന്ന മണല്‍വീട്
'L 360 ലോഡിങ്'; തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം?

വാല്‍ക്കഷ്ണം: ഭ്രമയുഗത്തില്‍ യക്ഷി എന്നോ മറ്റോ വിളിക്കാവുന്ന ഒരു കഥാപാത്രം രണ്ട് രംഗങ്ങളിലായി പ്രത്യക്ഷപ്പെട്ടതെന്തിനാണെന്ന് സിനിമയ്ക്ക് നല്‍കിയ അനുമോദനങ്ങള്‍ക്കിടയിലും ചിലര്‍ സംശയം പ്രകടിപ്പിച്ചുകണ്ടു. അതിനെക്കുറിച്ച് ഏറെ ചിന്തിച്ച് ആകുലപ്പെടേണ്ടതില്ല. ലൈറ്റ് ഹൗസില്‍ ഉന്മത്തനായ തോമസ് വെയ്ക്കിന്റെ മായക്കാഴ്ചകളില്‍ ജലകന്യകയെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഭ്രമാത്മക കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. ലൈറ്റ് ഹൗസില്‍ ജലകന്യകയുണ്ടെങ്കില്‍ ഭ്രമയുഗത്തില്‍ ഒരു വനയക്ഷി ഇല്ലാതെങ്ങനെയെന്ന് സംവിധായകന് തോന്നിക്കാണും.

logo
The Fourth
www.thefourthnews.in