ബിജു മേനോന്റെ 'തുണ്ട്' വരുന്നു

ബിജു മേനോന്റെ 'തുണ്ട്' വരുന്നു

റിയാസ് ഷെരീഫാണ് ചിത്രത്തിന്റെ സംവിധാനം

തങ്കത്തിന് ശേഷം ബിജു മേനോൻ നായകനാകുന്ന ചിത്രമാണ് തുണ്ട്. നവാഗതനായ റിയാസ് ഷെരീഫാണ് സംവിധാനം. റിയാസ് ഷെരീഫിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും. റിയാസ് ഷെരീഫും കണ്ണപ്പനും ചേർന്നാണ് തുണ്ടിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

ടോവീനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ തല്ലുമാല, സൗബിൻ ഷാഹീർ ബിനു പപ്പു നിഖില വിമൽ എന്നിവർ അഭിനയിച്ച അയൽവാശി എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻ നിർമ്മിക്കുന്ന പതിനഞ്ചാമത്തെ ചിത്രം കൂടിയാണ് തുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷസിനൊപ്പം ഛായഗ്രാഹകൻ ജിംഷി ഖാലിദും നിർമാണ പങ്കാളിയാകും

അസോസിയേറ്റ് ക്യാമറമാനായാണ് റിയാസ് ഷെരീഫ് സിനിമയിലെത്തിയത്. ബിലഹരി സംവിധാനം ചെയ്ത അള്ള് രാമേന്ദ്രനിൽ അസോസിയേറ്റ് ക്യാമറനായി പ്രവർത്തിച്ചിട്ടുണ്ട്.

വിഷ്ണു വിജയ് തുണ്ടിന്റെ സംഗീതം . ഛായാഗ്രഹണം ജിംഷി ഖാലിദ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തിറങ്ങി.

logo
The Fourth
www.thefourthnews.in