ലൈംഗികാരോപണം: 'ബ്ലാക്ക് പാന്തര്‍ 2' താരം ടെനോച്ച് ഹ്യൂര്‍ട്ട' പുതിയ ചിത്രത്തിൽ നിന്ന് പിന്മാറി

ലൈംഗികാരോപണം: 'ബ്ലാക്ക് പാന്തര്‍ 2' താരം ടെനോച്ച് ഹ്യൂര്‍ട്ട' പുതിയ ചിത്രത്തിൽ നിന്ന് പിന്മാറി

നെറ്റ്ഫ്ലിക്സ് ചിത്രത്തിൽ നിന്ന് പിന്മാറിയത്, മുൻ കാമുകി മരിയ എലീന റിയോസിന്റെ ആരോപണത്തിൽ

ലൈംഗിക ആരോപണത്തെ തുടർന്ന് 'ബ്ലാക്ക് പാന്തര്‍ 2' താരം ടെനോച്ച് ഹ്യൂര്‍ട്ട പുതിയ ചിത്രത്തിൽ നിന്ന് പിൻമാറി. മുന്‍കാമുകി മരിയ എലീന റിയോസാണ് ടെനോച്ച് ഹ്യൂര്‍ട്ടയ്ക്ക് എതിരെ ലൈംഗികാരോപണം ഉന്നയിച്ചത് . നെറ്റ്ഫ്ലിക്സ് ചിത്രമായ 'ഫിയസ്റ്റ എന്‍ ലാ മാഡ്രിഗേര'യില്‍ നിന്ന് പിന്മാറുന്നതായി ടെനോച്ച് ഹ്യൂര്‍ട്ട തന്നെയാണ് അറിയിച്ചത്.

അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടെനോച്ച് ഹ്യൂര്‍ട്ട നിലപാട് വ്യക്തമാക്കിയത്. മരിയ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനഹരിതമാണെങ്കിലും അവയുണ്ടാക്കിയ പ്രത്യാഘാതം കണക്കിലെടുക്കുമ്പോള്‍ 'ഫിയസ്റ്റ എന്‍ ലാ മാഡ്രിഗേര'യില്‍ നിന്ന് പിന്മാറുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് ടെനോച്ച് ഹ്യൂര്‍ട്ട വ്യക്തമാക്കി

ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയുന്നതുവരെ സിനിമയിൽ അഭിനയിക്കുന്നത്, ആ ചിത്രത്തിനൊപ്പം പ്രവർത്തിക്കുന്നവരെ പോലും ദോഷകരമായി ബാധിക്കാനിടയാക്കും. അതിന് താത്പര്യമില്ലാത്തതിനാലാണ് ഈ തീരുമാനമെന്നും ജനപ്രീതി തിരിച്ചെടുക്കുക എന്നതില്‍ മാത്രണാണ് ഇപ്പോൾ ശ്രദ്ധയെന്നും ടെനോച്ച് ഹ്യൂര്‍ട്ട പറയുന്നു.

ഏതാനും നാളുകൾക്ക് മുൻപാണ് മുന്‍ കാമുകിയായ മരിയ എലീന റിയോസ്, മെക്‌സിക്കന്‍ താരത്തിനെതിരെ ലൈംഗിക അതിക്രമം ഉന്നയിച്ചത്. എന്നാല്‍ മരിയയുമായി പ്രണയത്തിലായിരുന്നെന്നും പരസ്പര സമ്മതത്തോട് കൂടിയുള്ള ബന്ധം മാത്രമേയുണ്ടായിട്ടുള്ളെന്നും മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു ടെനോച്ച് ഹ്യൂര്‍ട്ടയുടെ പ്രതികരണം

തെറ്റായ ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഹ്യൂര്‍ട്ട് വ്യക്തമാക്കി. അതേസമയം ടുഡും ഗ്ലോബല്‍ ഫാന്‍ ഫെസ്റ്റിവല്ലില്‍ പ്രദര്‍ശിപ്പിച്ച, ഓഗസ്റ്റില്‍ പുറത്ത് വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസായ 'എല്‍ എലെഹീതോ'യില്‍ ഹ്യൂര്‍ട്ട് കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നുണ്ട്.

logo
The Fourth
www.thefourthnews.in