പ്രദീപ് സർക്കാർ
പ്രദീപ് സർക്കാർ

സംവിധായകൻ പ്രദീപ് സർക്കാർ വിടവാങ്ങി; വേദന പങ്കുവച്ച് ബോളിവുഡ് സിനിമാ ലോകം

വേദന പങ്കുവച്ച് ബോളിവുഡ് സിനിമ ലോകം

ബോളിവുഡ് സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ (68) അന്തരിച്ചു. ശാരീരികാസ്വാസ്ഥ്യങ്ങളെത്തുടര്‍ന്ന് ഡയാലിസിസ് ചികിത്സയിലായിരുന്നു അദ്ദേഹം. ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. അജയ് ദേവ്ഗണ്‍, മനോജ് വാജ്പൈ തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

മര്‍ദാനി, പരിനീത, ലഗാ ചുനാരി മേ ദാഗ്, ഹെലികോപ്‌റ്റെര്‍ ഈലാ, ലഫംഗെ പരിന്തെ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനാണ് പ്രദീപ് സര്‍ക്കാര്‍.

പരസ്യചിത്ര നിര്‍മാണത്തിലൂടെയായിരുന്നു പ്രദീപ് സർക്കാരിന്റെ കരിയറിന്റെ തുടക്കം. 'പരിനീത' എന്ന റൊമാന്റിക് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. പ്രശസ്ത ബംഗാളി എഴുത്തുകാരന്‍ ശരത്ത് ചന്ദ്ര ചതോപാധ്യായയുടെ 1914ലെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു സിനിമ. പ്രേക്ഷകരില്‍നിന്നും സിനിമ നിരൂപകരില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിദ്യാ ബാലന്റെ ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

പ്രദീപ് സർക്കാറിന്റെ മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു റാണി മുഖര്‍ജി കേന്ദ്ര കഥാപാത്രത്തിലെത്തിയ 'മര്‍ദാനി'. ചിത്രം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. 2018-ൽ പുറത്തിറങ്ങിയ 'ഹെലികോപ്റ്റർ ഈല' ആണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന സിനിമ.

logo
The Fourth
www.thefourthnews.in