മിലൻ
മിലൻ

ആകാശമായവളെ...മിലൻ പാടി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'നന്ദി മിലൻ..നിറയേ നിറയേ സ്നേഹം' ഷഹബാസ് അമന്റെ വാക്കുകൾ

ക്ലാസ് മുറിയിൽ പാട്ട് പാടി താരമായി മിലൻ. കഴിഞ്ഞ ദിവസമാണ് സഹപാഠികളുടെ മുന്നിൽ നിന്ന് അതിമനോഹരമായി പാട്ടുപാടുന്ന എട്ടാംക്ലാസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. മിലന്റെ അധ്യാപകനായ പ്രവീൺ എം കുമാർ ആണ് ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

ഇന്ന് ക്ലാസ്സിൽ ആരെങ്കിലും ഒരു പാട്ട്‌ പാടൂന്ന് പറഞ്ഞപ്പോഴേക്കും ... അരികിൽ വന്ന് നിന്ന് " ആകാശമായവളെ " ! പാട്ട് പാടിയ മിലൻ എന്ന എന്റെ ഈ വിദ്യാർത്ഥി .. ഇന്നത്തെ ദിവസം കൂടുതൽ സന്തോഷം നൽകിയെന്നും വീഡിയോക്കൊപ്പം പ്രവീൺ കുറിച്ചു.

ആരാധകർ ഹൃദയത്തിലേറ്റെടുത്ത ഗാനമാണ് ഷഹബാസ് അമൻ പാടിയ ആകാശമായവളെ' . ഈ ഗാനം എട്ടാം ക്ലാസുകാരൻ ആസ്വദിച്ച് പാടുന്നത് കൗതുകത്തോടെ സോഷ്യൽ മീഡിയയും ഏറ്റെടുത്തു. പിന്നാലെ മിലന് അഭിനന്ദങ്ങൾ അറിയിച്ച് ധാരാളം കമന്റുകളും എത്തി.എന്നാൽ, മിലന് അഭിനന്ദനവുമായി ഷഹബാസ് അമൻ തന്നെ കമന്റിട്ടത് ഇരട്ടിമധുരമായി.


ഷഹബാസ് അമന്റെ കമന്റ്
ഷഹബാസ് അമന്റെ കമന്റ്

''നന്ദി പ്രവീൺ ജി.. മിലൻ ,എത്ര ഹൃദ്യമായാണു "ആകാശമായവളേ.." പാടുന്നത്‌? ഉള്ളിൽ തട്ടുന്നു...! എത്ര ശ്രദ്ധയോടെയാണു കൂട്ടുകാർ മിലനെ‌ കേൾക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത്‌‌..വളരെ,വളരേ സന്തോഷം തോന്നുന്നു... ! കൂടെ , സുഖമുള്ള ഒരു ചെറിയ നോവും കൂടി അനുഭവപ്പെടുന്നുണ്ട്‌ !‌ ഹൃദയം നിറഞ്ഞ്‌ കവിയുന്നു‌.. കുട്ടിക്കാലത്ത് ‌ ഇത്‌ പോലെ സ്വന്തം മനസ്സിൽ അറിയാതെ പതിഞ്ഞു പോയ വാക്കുകളാണല്ലൊ പാടിയിരുന്നത്‌ എന്ന ഓർമ്മ അതിൽ നനഞ്ഞ്‌ കുതിരുന്നു‌...നന്ദി മിലൻ..നിറയേ നിറയേ സ്നേഹം.. '' ഹൃദയത്തിൽ നിന്നും ഷഹബാസ് അമൻ കുറിച്ചു. തൊട്ട്പിന്നാലെ സം​ഗീതം നൽകിയ ബിജിപാലും മിലന്റെ വീഡിയോയ്ക്ക് താഴെ സ്നേഹം അറിയിച്ചു.

logo
The Fourth
www.thefourthnews.in