ബാഗിൽ 40 വെടിയുണ്ടകൾ; നടൻ കരുണാസ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

ബാഗിൽ 40 വെടിയുണ്ടകൾ; നടൻ കരുണാസ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

ചെന്നൈയിൽനിന്ന് തിരുച്ചിയിലേക്ക് പോകാനായി എത്തിയ കരുണാസിന്റെ ബാഗിൽനിന്നാണ് വെടിയുണ്ട കണ്ടെടുത്തത്

ബാഗിൽ വെടിയുണ്ടകളുമായി നടനും മുൻ എംഎൽഎയുമായ കരുണാസ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. സുരക്ഷ പരിശോധനയ്ക്കിടെ 40 വെടിയുണ്ടകളാണ് താരത്തിന്റെ ബാഗിൽനിന്ന് പിടികൂടിയത്.

ചെന്നൈയിൽനിന്ന് തിരുച്ചിയിലേക്ക് പോകാനെത്തിയ കരുണാസിന്റെ ബാഗിൽനിന്ന് സുരക്ഷ പരിശോധനയ്ക്കിടെയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. സ്വയം രക്ഷയ്ക്കായി തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് തനിക്കുണ്ടെന്നും വെടിയുണ്ടകൾ ബാഗിൽനിന്ന് എടുത്തുമാറ്റാൻ മറന്നതാണന്നും കരുണാസ് ചോദ്യം ചെയ്യലിൽ സുരക്ഷ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ബാഗിൽ 40 വെടിയുണ്ടകൾ; നടൻ കരുണാസ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ
'ദേവഭൂമിയിലെത്തിയ രജിനികാന്ത്ജിക്ക് സ്വാഗതവും ആദരവും'; ഹിമാലയത്തിൽ എത്തിയ രജിനിയെ ആദരിച്ച് ഉത്തരാഖണ്ഡ് പോലീസ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെത്തുടർന്ന് താൻ തോക്ക് ദിണ്ടിഗൽ പോലീസ് സ്റ്റേഷനിൽ സമർപ്പിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ കരുണാസ് സുരക്ഷ ഉദ്യോഗസ്ഥരോട് പറഞ്ഞു.

തോക്ക് സൂക്ഷിക്കാനുള്ള ലൈസൻസിന്റെയും തോക്ക് പോലീസ് സ്റ്റേഷനിൽ സമർപ്പിച്ചതിന്റെയും രേഖകൾ കരുണാസ് ഹാജരാക്കി. രേഖകൾ പരിശോധിച്ചശേഷം കരുണാസിനെ സുരക്ഷാ ഉദ്യോഗസ്ഥർ വിട്ടയച്ചു. ദിണ്ടിഗൽ പോലീസ് സ്റ്റേഷനിൽ നേരിട്ട് രേഖകൾ പരിശോധിച്ചശേഷമാണ് താരത്തിനെ വെറുതെവിട്ടത്.

logo
The Fourth
www.thefourthnews.in