'ഒന്നെടുത്താല്‍ ഒന്ന് ഫ്രീ'; വാരാന്ത്യത്തില്‍ വമ്പന്‍ പ്രഖ്യാപനവുമായി ജവാന്റെ നിര്‍മാതാക്കള്‍

'ഒന്നെടുത്താല്‍ ഒന്ന് ഫ്രീ'; വാരാന്ത്യത്തില്‍ വമ്പന്‍ പ്രഖ്യാപനവുമായി ജവാന്റെ നിര്‍മാതാക്കള്‍

ഷാരൂഖ് ഖാന്റെ സിനിമാ ജീവിതത്തിലെ തന്നെ വാണിജ്യപരമായി ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് ജവാന്‍

ബോക്സ് ഓഫീസില്‍ 1000 കോടി പിന്നിട്ട് അറ്റ്ലി-ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ കുതിക്കുമ്പോള്‍ ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും വമ്പന്‍ ഓഫറുമായി അണിയറപ്രവര്‍ത്തകര്‍. വാരാന്ത്യത്തില്‍ ഒരു ടിക്കറ്റെടുക്കുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്റര്‍ട്ടെയിന്‍മെന്റ്സാണ് ഇക്കാര്യം സമൂഹമാധ്യമമായ എക്സിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.

ബുക്ക് മൈ ഷോ, പേടിഎം, സിനിപൊളിസ് ഇന്ത്യ, പിവിആര്‍ സിനിമാസ്, ഐനോക്സ് സിനിമാസ് എന്നിവയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ടിക്കറ്റ് എടുക്കുന്നവര്‍ക്കായിരിക്കും ഓഫര്‍ ലഭിക്കുകയെന്നും നിര്‍മ്മാതാക്കള്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഹിന്ദിയ്ക്ക് പുറമെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്കും ഓഫര്‍ ബാധകമാണ്.

ഷാരൂഖ് ഖാന്റെ സിനിമാ ജീവിതത്തിലെ തന്നെ വാണിജ്യപരമായി ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് ജവാന്‍. സെപ്തംബര്‍ ഏഴിന് തിയേറ്ററുകളിലെത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് 1000 കോടി രൂപ കളക്ഷന്‍ കൈവരിച്ചതായി നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യയില്‍ നിന്ന് മാത്രം ഇതുവരെ 576.23 കോടി രൂപ നേടി.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ഷാരൂഖിന് പുറമെ നീണ്ട താരനിരതന്നെയുണ്ട്. നയന്‍താര, വിജയ് സേതുപതി, ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത്, പ്രിയാമണി എന്നിവരാണ് ചിത്രത്തിന്റെ ഭാഗമായ മറ്റ് പ്രമുഖ താരങ്ങള്‍.

'ഒന്നെടുത്താല്‍ ഒന്ന് ഫ്രീ'; വാരാന്ത്യത്തില്‍ വമ്പന്‍ പ്രഖ്യാപനവുമായി ജവാന്റെ നിര്‍മാതാക്കള്‍
അജയ്യനായി കിങ് ഖാൻ; അനിതരസാധാരണം ഈ യാത്ര

ഈ വര്‍ഷം 1000 കോടി ക്ലബ്ബില്‍ ഇടം പിടിച്ച രണ്ടാമത്തെ ഷാരൂഖ് ചിത്രമാണ് ജവാന്‍. സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങിയ പഠാനായിരുന്നു ആദ്യ ചിത്രം. ഷാരൂഖിന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി പഠാന്‍ മാറുകയും ചെയ്തു. ആദിത്യ ചോപ്ര നിര്‍മ്മിച്ച ചിത്രത്തില്‍ ജോണ്‍ എബ്രഹാം, ദീപിക പദുക്കോണ്‍ എന്നിവരാണ് പ്രധാന കഥാപാത്രത്തിലെത്തിയത്. സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലെത്തിയതും ചിത്രത്തിന് വാണിജ്യപരമായി ഗുണം ചെയ്തു.

logo
The Fourth
www.thefourthnews.in