ഗോഡ്ഫാദറിന്റെ സ്മരണയിൽ കോഴിക്കോട്

സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന ഗോഡ്ഫാദർ 405 ദിവസങ്ങളാണ് തീയേറ്ററിൽ പ്രദർശിപ്പിച്ചത്

മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രിയ സംവിധായകൻ സിദ്ധിഖ് ഓർമയാകുമ്പോൾ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ഗോഡ്ഫാദറിലൂടെ കോഴിക്കോട്ടിനും പങ്കുവയ്ക്കാനുണ്ട് ചില ഓർമകൾ. സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന ഗോഡ്ഫാദർ 405 ദിവസങ്ങളാണ് തീയേറ്ററിൽ പ്രദർശിപ്പിച്ചത്. അഞ്ഞൂറാനും ആനപ്പാറ അച്ഛമ്മയും എക്കാലത്തും ഓർമിക്കപെടുന്ന കഥാപാത്രങ്ങളാണ്. സിദ്ധിഖ് വിടപറഞ്ഞെങ്കിലും അദ്ദേഹം അനശ്വരമാക്കിയ സിനിമകൾക്ക് മരണമില്ല. സിദ്ധിഖിന്റെ അടയാളപ്പെടുത്തലുകളുടെ ജീവിക്കുന്ന സ്മരണകളാണ് കൂടിയാണ് ഈ കെട്ടിടങ്ങൾ. ഇതുവഴി കടന്നുപോകുന്നവരെ ഈ സിനിമയും കഥാപാത്രങ്ങളുമൊക്കെ ഈ കെട്ടിടങ്ങൾ ഓർമപ്പെടുത്തികൊണ്ടിരിക്കും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in