'ക്യാപ്റ്റന്‍ മില്ലര്‍'ന്റെ ടീസര്‍ ധനുഷിന്റെ പിറന്നാള്‍ ദിനത്തിലെത്തും

'ക്യാപ്റ്റന്‍ മില്ലര്‍'ന്റെ ടീസര്‍ ധനുഷിന്റെ പിറന്നാള്‍ ദിനത്തിലെത്തും

അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്

പ്രഖ്യാപനം മുതല്‍ ഏറെ ആകാംക്ഷ ഉളവാക്കുന്ന ധനുഷ് ചിത്രമാണ് 'ക്യാപ്റ്റന്‍ മില്ലര്‍'. ആരാധകര്‍ക്കായിതാ ചിത്രത്തിന്‍റെ അടുത്ത അപഡേറ്റുമെത്തിക്കഴിഞ്ഞു. ധനുഷിന്റെ പിറന്നാൾ ദിവസമായ ജൂലൈ 28 ന് തന്നെ ആരാധകരിലേക്ക് 'ക്യാപ്റ്റൻ മില്ലറി'ന്റെ ടീസർ എത്തും. അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്.

കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍, തെലുങ്ക് താരം സുന്ദീപ് കിഷന്‍, പ്രിയങ്കാ മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജി വി പ്രകാശ് കുമാർ സം​ഗീത സംവിധാനവും ശ്രേയാസ് കൃഷ്ണ ഛായാ​ഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രത്തില്‍ ദിലീപ് സുബ്ബരായനാണ് സംഘട്ടന രം​ഗങ്ങൾ ഒരുക്കുന്നത്. യുദ്ധക്കളത്തിൽ ആയുധമേന്തി നിന്ന ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

ബഹുമാനം സ്വാതന്ത്രമാണെന്ന് അർഥം വരുന്ന 'റെസ്പക്ട് ഈസ് ഫ്രീഡം' എന്ന ക്യാപ്ഷനോടുകൂടിയാണ് യുദ്ധ ഭൂമിയിൽ മരണപ്പെട്ടവർക്കിടയിൽ പടുകൂറ്റൻ ആയുധവുമേന്തി നിൽക്കുന്ന ധനുഷിന്റെ ചിത്രമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

logo
The Fourth
www.thefourthnews.in