ദളപതി വിജയ്‌ക്കൊപ്പം ക്യാപ്റ്റൻ വിജയകാന്ത് വീണ്ടും വെള്ളിത്തിരയിൽ എത്തും; സ്ഥിരീകരിച്ച് ഭാര്യ പ്രേമലത

ദളപതി വിജയ്‌ക്കൊപ്പം ക്യാപ്റ്റൻ വിജയകാന്ത് വീണ്ടും വെള്ളിത്തിരയിൽ എത്തും; സ്ഥിരീകരിച്ച് ഭാര്യ പ്രേമലത

നിലവിൽ ഗോട്ടിന്റെ ചിത്രീകരണം റഷ്യയിൽ പുരോഗമിക്കുകയാണ്

അന്തരിച്ച തമിഴ് താരം ക്യാപ്റ്റൻ വിജയകാന്ത് വീണ്ടും വെള്ളിത്തിരയിൽ എത്തുമെന്ന് ഭാര്യ പ്രേമലത. ദളപതി വിജയ് നായകനാവുന്ന 'ഗോട്ട്' എന്ന ചിത്രത്തിലാണ് ക്യാപ്റ്റൻ വിജയകാന്തിനെ കാണാൻ സാധിക്കുക.

എ ഐ & ഡീ-ഏജിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് 'ഗോട്ട്' സിനിമയിൽ വിജയകാന്തിനെ കൊണ്ടുവരിക. വിജയകാന്തിനെ സിനിമയിൽ പുനർസൃഷ്ടിക്കാനായി വിജയ്‌യും സംവിധായകൻ വെങ്കട്ട് പ്രഭുവും തന്നോട് അനുവാദം ചോദിച്ചിരുന്നെന്ന് പ്രേമലത ഗലാട്ട മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിജയകാന്തിനെ എ ഐ മുഖേന അവതരിപ്പിക്കുന്നതിനുള്ള അനുമതിക്കായി സംവിധായകൻ വെങ്കട്ട് പ്രഭു ഒന്നിലധികം തവണ പ്രേമലതയെ സമീപിച്ചിരുന്നു.

ദളപതി വിജയ്‌ക്കൊപ്പം ക്യാപ്റ്റൻ വിജയകാന്ത് വീണ്ടും വെള്ളിത്തിരയിൽ എത്തും; സ്ഥിരീകരിച്ച് ഭാര്യ പ്രേമലത
ഇരുപത് വർഷങ്ങൾക്കു ശേഷം 'ഗില്ലി' വീണ്ടും തീയേറ്ററിൽ; റെക്കോഡ് പ്രീ റീലീസ്‌ സെയിൽ

വിജയ്ക്കും വിജയകാന്തിനും പരസ്പരം ഉണ്ടായിരുന്ന ബഹുമാനത്തെ പ്രശംസിച്ച പ്രേമലത, വിജയ് ഉന്നയിച്ച ഒരു അഭ്യർത്ഥന തനിക്ക് നിഷേധിക്കാനാവില്ലെന്നും വിജയകാന്ത് ഉണ്ടായിരുന്നെങ്കിൽ എന്താണോ ചെയ്യുക അതാണ് താൻ ചെയ്യുന്നതെന്നും പറഞ്ഞു.

തമിഴ്നാട്ടിലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇത് സംബന്ധിച്ച് വിജയുമായി ചർച്ച നടത്തുമെന്നും പ്രേമലത പറഞ്ഞു. നിലവിൽ ഗോട്ടിന്റെ ചിത്രീകരണം റഷ്യയിൽ പുരോഗമിക്കുകയാണ്.

ദളപതി വിജയ്‌ക്കൊപ്പം ക്യാപ്റ്റൻ വിജയകാന്ത് വീണ്ടും വെള്ളിത്തിരയിൽ എത്തും; സ്ഥിരീകരിച്ച് ഭാര്യ പ്രേമലത
തർക്കം തീര്‍ന്നു; മലയാള സിനിമകള്‍ പിവിആറിൽ പ്രദര്‍ശിപ്പിച്ചു തുടങ്ങി, ഇടനിലക്കാരനായതിൽ യൂസഫലിക്ക് നന്ദി അറിയിച്ച് ഫെഫ്ക

സെപ്തംബർ അഞ്ചിനാണ് ചിത്രം വെള്ളിത്തിരയിൽ എത്തുക. കേരളമടക്കമുള്ള സ്ഥലങ്ങളിൽ ചിത്രീകരിച്ച ഗോട്ട് സിനിമ ഹോളിവുഡ് ചിത്രം ജെമിനി മാന്റെ റീമേക്ക് ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജെമിനി മാനിൽ വിൽ സ്മിത്ത് ആയിരുന്നു നായകനായത്.

രണ്ട് ഗെറ്റപ്പിലാണ് വിജയ് ഗോട്ടിൽ അഭിനയിക്കുന്നത്. പ്രശാന്ത്, പ്രഭുദേവ, സ്‌നേഹ, ലൈല, മോഹൻ, മീനാക്ഷി ചൗധരി, യോഗി ബാബു, അജ്മൽ, ജയറാം, യുഗേന്ദ്രൻ, വൈഭവ്, പ്രേംജി, അരവിന്ദ് ആകാശ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം

logo
The Fourth
www.thefourthnews.in