കോമഡി, ആക്ഷൻ, ഹൊറർ ഡ്രാമ; ചന്ദ്രമുഖി 2 ട്രെയിലര്‍

കോമഡി, ആക്ഷൻ, ഹൊറർ ഡ്രാമ; ചന്ദ്രമുഖി 2 ട്രെയിലര്‍

സെപ്റ്റംബർ 19നാണ് ചിത്രത്തിന്റെ റിലീസ്

രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന 'ചന്ദ്രമുഖി 2' ട്രെയിലർ റിലീസായി. രജനികാന്ത് ചിത്രം ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പി വാസു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സെപ്റ്റംബർ 19ന് റിലീസ് ചെയ്യും.

കോമഡി, ആക്ഷൻ, ഹൊറർ ഡ്രാമ; ചന്ദ്രമുഖി 2 ട്രെയിലര്‍
'യോദ്ധ'; '36 ചേംബർ ഓഫ് ഷാവോലിൻ' പോലൊരു മലയാളപ്പടം

18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച 'ചന്ദ്രമുഖി'യുടെ രണ്ടാം ഭാഗമാണ് 'ചന്ദ്രമുഖി 2'. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ചന്ദ്രമുഖി' 2005 ഏപ്രിൽ 14നാണ് റിലീസ് ചെയ്തത്. പി വാസുവിന്റെ 65-ാമത്‌ ചിത്രമാണ് 'ചന്ദ്രമുഖി 2'. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രത്തിന്റെ നിർമാണം. ആർ ഡി രാജശേഖറാണ് ഛായാഗ്രഹണം. എം എം കീരവാണിയാണ് സംഗീതം.

കോമഡി, ആക്ഷൻ, ഹൊറർ ഡ്രാമ; ചന്ദ്രമുഖി 2 ട്രെയിലര്‍
പ്രീബുക്കിങ്ങിൽ പഠാനെ മറികടന്ന് ജവാൻ; ഓപ്പണിങ് ഡേ കളക്ഷൻ ചരിത്രം സൃഷ്ടിക്കുമോ?

ദേശീയ അവാർഡ് ജേതാവ് തോട്ട തരണി പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ച ചിത്രത്തിൽ വടിവേലു, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്നേഷ്, രവി മരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടി എം കാർത്തിക് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in