ഉർവശിയുടെ ചാൾസ് എന്റർപ്രൈസസ്  ഒടിടിയിലേക്ക്

ഉർവശിയുടെ ചാൾസ് എന്റർപ്രൈസസ് ഒടിടിയിലേക്ക്

സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ സംവിധാനം

ഉർവശി പ്രധാന വേഷത്തിലെത്തിയ ചാൾസ് എന്റർപ്രൈസസ് ഒടിടിയിലേക്ക്. നാളെ മുതൽ ആമസോൺ പ്രൈമിൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. കഴിഞ്ഞ മാസം 19നാണ് ചാൾസ് എന്റർപ്രൈസസ് തീയേറ്ററുകളിലെത്തിയത് .

ഫീൽ ഗുഡ് മൂവി ജോണറിലെത്തിയ ചാൾസ് എന്റർപ്രൈസസ്, നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യനാണ് സംവിധാനം ചെയ്തിരിക്കുന്നത്. സുഭാഷിന്റേത് തന്നെയാണ് തിരക്കഥയും. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ സാധാരണക്കാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. കോഫി ഷോപ്പിലെ ജീവനക്കാരനായി ബാലു വർഗീസും, ബാലുവിന്റെ അമ്മയായി ഉർവശിയും എത്തുന്നു .

തമിഴ് ചലച്ചിത്രതാരം കലൈയരസൻ, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, മണികണ്ഠൻ ആചാരി, ഭാനു, മൃദുല, എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രാഹണം. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിര്‍മാണം. 

logo
The Fourth
www.thefourthnews.in