പുരസ്കാര വിവാദം: രഞ്ജിത്ത് ഇടപെട്ടോയെന്ന് പരിശോധിക്കാൻ സർക്കാർ;  മുഖ്യമന്ത്രിയുടെ നിർദേശം
വിനയന്റെ പരാതിയിൽ

പുരസ്കാര വിവാദം: രഞ്ജിത്ത് ഇടപെട്ടോയെന്ന് പരിശോധിക്കാൻ സർക്കാർ; മുഖ്യമന്ത്രിയുടെ നിർദേശം വിനയന്റെ പരാതിയിൽ

പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സാംസ്കാരിക വകുപ്പിന് നിർദേശം

ചലച്ചിത്ര പുരസ്കാര നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടോയെന്ന് പരിശോധിക്കാൻ സർക്കാർ. വിനയന്റെ പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സാംസ്കാരിക വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി. വിനയൻ നൽകിയ തെളിവിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്, ജൂറി അംഗം നേമം പുഷ്പരാജിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് പരാതി അന്വേഷിക്കാൻ നിർദേശം നൽകിയതെന്നാണ് സൂചന

പുരസ്കാര വിവാദം: രഞ്ജിത്ത് ഇടപെട്ടോയെന്ന് പരിശോധിക്കാൻ സർക്കാർ;  മുഖ്യമന്ത്രിയുടെ നിർദേശം
വിനയന്റെ പരാതിയിൽ
പുരസ്കാര നിർണയത്തിൽ സമ്മർദമോ ബാഹ്യ ഇടപെടലോ ഉണ്ടായിട്ടില്ല; വിവാദം തള്ളി ചലച്ചിത്ര അക്കാദമി

ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്നും ജൂറി അംഗങ്ങളെ സമ്മർദ്ദത്തിലാക്കി പല പുരസ്കാരങ്ങളും മാറ്റിയെന്നുമാണ് ആരോപണം. ചട്ടം ലംഘിച്ച് പുരസ്കാര നിർണയത്തിൽ ഇടപെട്ട രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് വിനയൻ മുഖ്യമന്ത്രിക്കും സാംസ്കാരി വകുപ്പ് മന്ത്രിക്കും പരാതി നൽകിയത്

പുരസ്കാര വിവാദം: രഞ്ജിത്ത് ഇടപെട്ടോയെന്ന് പരിശോധിക്കാൻ സർക്കാർ;  മുഖ്യമന്ത്രിയുടെ നിർദേശം
വിനയന്റെ പരാതിയിൽ
കലാ സംവിധാനത്തിൽ തനിക്ക് ഇഷ്ടപ്പെട്ടത് 19-ാം നൂറ്റാണ്ടെന്ന് ഗൗതം ഘോഷ്; അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ച് പറയാനാകില്ല

ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെൻസി ഗ്രിഗറിയും ഇക്കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്ന ഓഡിയോ കഴിഞ്ഞ ദിവസം വിനയൻ പുറത്തുവിട്ടിരുന്നു. പരാതിക്കൊപ്പം സർക്കാരിനും ഇവ കൈമാറിയിരുന്നു.

അതേസമയം പുരസ്കാര നിർണയത്തിൽ ബാഹ്യ ഇടപെടലോ സ്വാധീനമോ സമ്മർദമോ ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് ചലച്ചിത്ര അക്കാദമി.

logo
The Fourth
www.thefourthnews.in