പരുക്കുകൾ ഭേദമായി; വിക്രം 'തങ്കലാനി'ലേയ്ക്ക് തിരികെയെത്തുന്നു

പരുക്കുകൾ ഭേദമായി; വിക്രം 'തങ്കലാനി'ലേയ്ക്ക് തിരികെയെത്തുന്നു

മെയ് മാസത്തിലാണ് തങ്കലാനിൻ്റെ റിഹേഴ്‌സലിനിടെ വിക്രമിന് പരിക്കേറ്റത്

തങ്കലാനിലേയ്ക്ക് തിരിച്ച് വരാന്‍ ഒരുങ്ങി വിക്രം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിഹേഴ്‌സലിനിടെയാണ് താരത്തിന് കഴിഞ്ഞ മാസം പരിക്കേറ്റത്. വാരിയെല്ലിന് പൊട്ടലേറ്റതിനെ തുടര്‍ന്ന് അദ്ദേഹം ചിത്രീകരണത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം വിക്രം സെറ്റിലേക്ക് തിരിച്ചെത്തുകയാണ്. ഈ ആഴ്ച ചെന്നൈയിലായിരുക്കും സിനിമയുടെ ചിത്രീകരണം പുനഃരാരംഭിക്കുക.

പാ രഞ്ജിത്ത് ചിത്രം അവസാന ഘട്ട ചിത്രീകരണത്തിലാണ്. പാര്‍വതി തിരുവോത്ത്, മാളവിക മോഹനും, പശുപതി എന്നിവരും വിക്രമിനൊപ്പമുണ്ടാകും

സ്വര്‍ണം ഉത്പാദിപ്പിച്ചിരുന്ന കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിലെ (കെജിഎഫ്) യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. മലയാളത്തില്‍നിന്ന് പാര്‍വതി തിരുവോത്തും മാളവിക മോഹനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കൂടിയാണിത്. ജി വി പ്രകാശാണ് സംഗീത സംവിധാനം.

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗമാണ് വിക്രമിന്റെതായി ഈ വർഷം പുറത്തിറങ്ങിയ ചിത്രം. ഏപ്രിൽ 28നാണ് ചിത്രം തിയേറ്ററിലെത്തിയത്. പാ രഞ്ജിത്തിൻ്റെ സംവിധാനത്തിൽ കെജിഎഫിൻ്റെ കഥ തിരശീലയിൽ എത്തുമ്പോൾ വിക്രത്തിൻ്റെ മറ്റൊരു ചരിത്ര സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

logo
The Fourth
www.thefourthnews.in