'പുള്ളേങ്ക്ട്ടെ സൊല്ല്, വന്തിട്ടേ'; 'ചിയാൻ 62' അനൗണ്‍സ്‌മെന്റ് വീഡിയോ

'പുള്ളേങ്ക്ട്ടെ സൊല്ല്, വന്തിട്ടേ'; 'ചിയാൻ 62' അനൗണ്‍സ്‌മെന്റ് വീഡിയോ

ഒരു ദിവസത്തിനുള്ളിൽ 18 ലക്ഷത്തോളം കാഴ്ചക്കാരുമായി യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിലാണ് ചിയാൻ 62 അന്നൗൺസ്‌മെന്റ് വീഡിയോ

വിക്രമിന്റെ അറുപത്തി രണ്ടാം ചിത്രം പ്രഖ്യാപിച്ച് പ്രമുഖ നിർമാതാക്കളായ എച്ച് ആർ പിക്ചേഴ്സ്. ഒരു വീഡിയോ മുഖേനെയാണ് ചിത്രം നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. പന്നൈയാരും പത്മിനിയും, സേതുപതി, സിന്ധുബാദ്, വൻ ജനപ്രീതിയാർജിച്ച ചിത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ എസ് യു അരുൺ കുമാറാണ് ചിയാൻ 62 സംവിധാനം ചെയ്യുന്നത്.

ബജറ്റ് ചിത്രത്തിന്റെ ട്രെയ്‌ലറിന് സമാനമായ അനൗണ്‍സ്‌മെന്റ് വീഡിയോ കുറഞ്ഞ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഒരു ദിവസത്തിനുള്ളിൽ 18 ലക്ഷത്തോളം കാഴ്ചക്കാരുമായി യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിലാണ് വീഡിയോ.

പ്രമുഖ നിർമാണക്കമ്പനിയും വിതരണക്കമ്പനിയുമായ എച്ച്ആർ പിക്‌ചേഴ്‌സിനുവേണ്ടി റിയ ഷിബു നിർമിക്കുന്ന ചിയാൻ 62 മുഴുനീള ആക്ഷൻ എന്റർടെയ്നർ ആയിരിക്കുമെന്ന് അണിയറക്കാർ അവകാശപ്പെടുന്നു. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും.

'പുള്ളേങ്ക്ട്ടെ സൊല്ല്, വന്തിട്ടേ'; 'ചിയാൻ 62' അനൗണ്‍സ്‌മെന്റ് വീഡിയോ
'ഹാർട്ട് അറ്റാക്ക് പോലെ തോന്നി'; ആമിർഖാന്റെ അഭിനന്ദനത്തെ കുറിച്ച് 'ജയ ജയ ഹേ'യുടെ സംവിധായകൻ

ഏറെ കാത്തിരിക്കുന്ന ധ്രുവനച്ചത്തിരം, തങ്കലാൻ എന്നീ സിനിമകളുടെ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്ന അപ്‌ഡേറ്റുകളിൽ ആവേശം നിലയ്ക്കും മുമ്പാണ് 62-ാം ചിത്രത്തിന്റെ ആദ്യ അധ്യായത്തിലെ രംഗങ്ങൾ അടങ്ങുന്ന ഔദ്യോഗിക പ്രഖ്യാപന വീഡിയോ പുറത്തുവരുന്നത്. മികച്ച അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

logo
The Fourth
www.thefourthnews.in