ജ വെട്ടിമാറ്റി 'ധ' വന്നു; കൊറോണ ജവാന്‍ ധവാനായി

ജ വെട്ടിമാറ്റി 'ധ' വന്നു; കൊറോണ ജവാന്‍ ധവാനായി

ചില സാങ്കേതികകാരണങ്ങളാല്‍ ചിത്രത്തിന്റെ പേര് മാറ്റിയെന്നാണ് അണിയറപ്രവർത്തകരുടെ വിശദീകരണം.

ലോകത്തെ എല്ലാ മനുഷ്യരും ഏറെ ഭയന്നിരുന്ന കാലമാണ് കൊറോണക്കാലം. വീടുകളിൽ അടച്ചിരുന്ന കാലത്തെ മറവിയിലേക്ക് തളളിവിട്ട് വീണ്ടും ജീവിതം പടുത്തുയർത്താനുളള ശ്രമത്തിലാണ് ലോകമൊട്ടാകെ. അപ്പോഴാണ് അതേപേരിൽ, നവാഗതനായ സി സി സംവിധാനം ചെയ്യുന്ന 'കൊറോണ ജവാന്‍' എന്ന ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ടൈറ്റില്‍ ചെറുതായൊന്നു മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുകയാണ്. ചില സാങ്കേതികകാരണങ്ങളാല്‍ ചിത്രത്തിന്റെ പുതിയ പേര് 'കൊറോണ ധവാന്‍' എന്ന് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രം ഉടന്‍തന്നെ തീയറ്ററുകളിലെത്തും.

കൊറോണക്കാലത്തെ രസകരമായൊരു കഥ പറയുന്ന ചിത്രമാണ് 'കൊറോണ ധവാൻ'. ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് ആയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. കൂടാതെ, ‘കണ്ണു കുഴഞ്ഞേ നിന്നു മറിഞ്ഞേ’ എന്നു തുടങ്ങുന്ന ടൈറ്റിൽ ​ഗാനവും ആസ്വാദകരുടെ മനം കവർന്നിരുന്നു. സുഹൈൽ കോയ എഴുതിയ വരികൾക്ക് സാം തോമസ്, അഖില ഗ്രേസ് ജേക്കബ്, എൽസ ബിനോയ് എന്നിവർ ചേർന്നു പാട്ടിനു വേണ്ടി റാപ് വരികളെഴുതി. റിജോ ജോസഫിന്റെ സം​ഗീത്തിൽ മത്തായി സുനിൽ, ലുക്മാൻ, ജോണി ആന്റണി എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്.

ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രത്തിന്റെ വിതരണം എടുത്തിരിക്കുന്നത്. തമാശയ്ക്ക് ഏറെ പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രമാണെന്നാണ് പടം കണ്ട ശേഷം ലിസ്റ്റിൻ പ്രതികരിച്ചത്. ഒരു മുഴു നീളന്‍ കോമഡി എന്‍റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ശ്രീനാഥ് ഭാസി, ലുക്മാന്‍, ജോണി ആന്റണി, ശരത് സഭ, ശ്രുതി ജയന്‍, ഇര്‍ഷാദ് അലി, ഉണ്ണി നായര്‍, ബിറ്റോ, സീമ ജി നായര്‍, സിനോജ് അങ്കമാലി, സുനില്‍ സുഗത, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ജെനീഷ് ജയാനന്ദൻ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് അജീഷ് ആനന്ദാണ്.

ജ വെട്ടിമാറ്റി 'ധ' വന്നു; കൊറോണ ജവാന്‍ ധവാനായി
ധ്യാന്‍ ശ്രീനിവാസന് അംഗത്വം നല്‍കി അമ്മ; ശ്രീനാഥ് ഭാസി ഉള്‍പ്പെടെയുള്ള പ്രശ്‌നക്കാരുടെ കാര്യത്തില്‍ തീരുമാനം പിന്നീട്

അസിസ്റ്റന്റ് ഡയറക്ടര്‍ ബേസില്‍ വര്‍ഗീസ് ജോസ്, കല കണ്ണന്‍ അതിരപ്പിള്ളി, അസ്സോസിയേറ്റ് ഡയറക്ടര്‍ ലിതിന്‍ കെ. ടി, വാസുദേവന്‍ വി. യു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ്, സംഗീതം റിജോ ജോസഫ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ഹരിസുദന്‍ മേപ്പുറത്തു, അഖില്‍ സി തിലകന്‍, പശ്ചാത്തല സംഗീതം ബിബിന്‍ അശോക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി. കെ, എഡിറ്റിംഗ് അജീഷ് ആനന്ദ്. കോസ്റ്റ്യും സുജിത് സി എസ്, ചമയം പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍ സുജില്‍ സായി പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഷൈന്‍ ഉടുമ്പന്‍ചോല, പ്രൊഡക്ഷന്‍ മാനേജര്‍ അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍, ഡിസൈന്‍സ് മാമിജോ പബ്ലിസിറ്റി യെല്ലോ ടൂത്ത്, പി ആര്‍ ഒ ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് വിഷ്ണു എസ് രാജന്‍.

logo
The Fourth
www.thefourthnews.in