'മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ല'; അരൂർ സ്വദേശിയുടെ പരാതിയിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു

'മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ല'; അരൂർ സ്വദേശിയുടെ പരാതിയിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു

ഏഴ് കോടി രൂപ സിനിമയ്ക്കായി താൻ മുടക്കിയെന്നും എന്നാൽ ചിത്രം വൻ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമാണ് സിറാജ് നൽകിയ ഹർജി

'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് എറണാകുളം സബ് കോടതി. മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ലെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് നൽകിയ ഹർജിയിലാണ് നടപടി.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും നാൽപതുകോടി രൂപയുടെ അക്കൗണ്ട് ആണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. ഏഴ് കോടി രൂപ സിനിമയ്ക്കായി താൻ മുടക്കിയെന്നും എന്നാൽ ചിത്രം വൻ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമാണ് സിറാജ് നൽകിയ ഹർജി.

'മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ല'; അരൂർ സ്വദേശിയുടെ പരാതിയിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു
'ഇത്തരം ദുരനുഭവത്തില്‍ തകരുന്നത് മുറിവേറ്റവരും അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ചവരും'; വിചാരണക്കോടതിക്കെതിരെ അതിജീവിത

നാൽപത് ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിർമാതാക്കൾ പണം കൈപ്പറ്റിയതെന്നും എന്നാൽ തന്നെ കബളിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാണ ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണ് തന്റെ പക്കൽനിന്ന് ഏഴുകോടി രൂപ വാങ്ങിയതെന്നും ഹർജിയിൽ സിറാജ് പറഞ്ഞു.

കേസിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ അടക്കമുള്ള നിർമാതാക്കൾക്ക് കോടതി നോടീസ് അയച്ചു. അതേസമയം ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം 'മഞ്ഞുമ്മൽ ബോയ്‌സ്' 46 ദിവസം കൊണ്ട് (ഞായറാഴ്ച വരെ) ഇന്ത്യൻ ബോക്സ് ഓഫീസിൽ 131 കോടി രൂപ ചിത്രം കളക്ട് ചെയ്തിട്ടുണ്ട്. നികുതിയുൾപ്പെടെ 154.58 കോടി ഗ്രോസ് ആണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. ആഗോള തലത്തിൽ 225 കോടി രൂപയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയത്.

'മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ല'; അരൂർ സ്വദേശിയുടെ പരാതിയിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു
സ്ത്രീകേന്ദ്രീകൃത സിനിമകളിൽ നടന്മാർ അസ്വസ്ഥരാണ്: വിദ്യാ ബാലൻ

മലയാളികളെ പോലെതന്നെ തമിഴ്നാട്ടുകാരും സിനിമയെ നെഞ്ചിലേറ്റിയിരുന്നു. കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്ന് ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേത്തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിൽ പറയുന്നത്.

ചിദംബരം രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in