ഷൈൻ ടോം നായകനാവുന്ന ക്രൈം ത്രില്ലർ; 'നിമ്രോദ്' ഒരുങ്ങുന്നു

ഷൈൻ ടോം നായകനാവുന്ന ക്രൈം ത്രില്ലർ; 'നിമ്രോദ്' ഒരുങ്ങുന്നു

ദിവ്യാപിള്ള , ആത്മീയാ രാജൻ, പാർവ്വതി ബാബു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

ഷൈൻ ടോം പ്രധാന വേഷത്തിലെത്തുന്ന ക്രൈം ത്രില്ലർ 'നിമ്രോദ്' ഒരുങ്ങുന്നു. സിറ്റി ടാർഗറ്റ് എന്റെർടൈൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് നിർമ്മിച്ച് ആർ എ ഷഫീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ച് നവംബർ ഇരുപത്തി നാലിന് ദുബായിൽ വെച്ചു നടക്കും. ഷാർജ സഫാരി മാളിൽ വൈകുന്നേരം ഏഴു മണിക്ക് നടക്കുന്ന ചടങ്ങിൽ ചിത്രത്തിലെ പ്രധാന അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരും പങ്കെടുക്കും. ഇരുപത്തിയഞ്ച് ശനിയാഴ്ച അബുദാബി സോഷ്യൽ സെന്റെറിലും ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട പരിപാടി ഉണ്ടായിരിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

ഷൈൻ ടോം നായകനാവുന്ന ക്രൈം ത്രില്ലർ; 'നിമ്രോദ്' ഒരുങ്ങുന്നു
'ടർബോ'യ്ക്ക് കരുത്തേറുന്നു; മമ്മൂട്ടിയോടൊപ്പം രാജ് ബി ഷെട്ടിയും

പൂർണ്ണമായും ക്രൈം ത്രില്ലർ ജോണറിൽ ഒരുക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഷൈൻ ടോം ചാക്കോയാണ്. ദിവ്യാപിള്ള , ആത്മീയാ രാജൻ, പാർവ്വതി ബാബു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. സംവിധായകൻ ലാൽ ജോസും ചിത്രത്തിലൊരു പ്രധാന കഥാപാത്രമായി എത്തുന്നു. ഇവരെക്കൂടാതെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാ​ഗമാവും. കെ.എം. പ്രതീഷിന്റേതാണ് തിരക്കഥ. ഷീലാ പോളിന്റെ വരികൾക്ക് സംവിധായകൻ ആർ എ ഷഫീർ ഈണം പകർന്നിരിക്കുന്നു.

ഷൈൻ ടോം നായകനാവുന്ന ക്രൈം ത്രില്ലർ; 'നിമ്രോദ്' ഒരുങ്ങുന്നു
റിവ്യു നിർത്തിയതുകൊണ്ട് സിനിമ രക്ഷപ്പെടില്ല, പ്രേക്ഷകർ അവർക്ക് ഇഷ്ടമുള്ള സിനിമ കാണുമെന്ന് മമ്മൂട്ടി

തെലുങ്കിലും തമിഴിലും ശ്രദ്ധേയനായ ഛായാ​ഗ്രാഹകൻ ശേഖർ വി ജോസഫ് ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. അയൂബ് ഖാൻ എഡിറ്റിംഗ് നിർവ്വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം കോയാസ് ആണ്. മേക്കപ്പ് റോണക്സ്‌ സേവ്യറും കോസ്റ്റ്യും സമീരാ സനീഷും നിർവ്വഹിക്കും. ഇടുക്കി, കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ജോർജിയ തുടങ്ങിയ ഇടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിങ് ലൊക്കേഷനുകളായി തീരുമാനിച്ചിരിക്കുന്നത്. ഡിസംബർ അവസാനവാരത്തോടെ ചിത്രീകരണം ആരംഭിക്കും

logo
The Fourth
www.thefourthnews.in