മേതിൽ ​​ദേവിക സിനിമയിലേക്ക്; 'കഥ ഇന്നുവരെ' 2024ൽ

മേതിൽ ​​ദേവിക സിനിമയിലേക്ക്; 'കഥ ഇന്നുവരെ' 2024ൽ

ബിജു മേനോൻ, അനു മോഹൻ, അനുശ്രീ, നിഖില വിമൽ, ഹക്കിം, സിദ്ദിഖ്, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാകുന്നു

നർത്തകി മേതിൽ ദേവിക വെള്ളിത്തിരയിലേക്ക്. ഉണ്ണി മുകുന്ദൻ ചിത്രം മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലാണ് മേതിൽ ദേവിക നായിക വേഷത്തിലെത്തുന്നത്. 'കഥ ഇന്നുവരെ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. മേതിൽ ദേവികയെ സിനിമയിലേക്ക് കൊണ്ടുവരാൻ സാധിച്ചതിലുള്ള സന്തോഷം അറിയിച്ച് വിഷ്ണു മോഹൻ തന്നെയാണ് വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. ചിത്രം 2024ൽ റിലീസ് ചെയ്യും.

"മേപ്പാടിയൻ വിജയിച്ചതിന് ശേഷം എന്റെ അടുത്ത ചിത്രം 'കഥ ഇന്നുവരെ' പ്രഖ്യാപിക്കുന്നതിൽ സന്തോഷം. മലയാളം ഇൻഡസ്‌ട്രിയിലെ പ്രതിഭാധനരായ വ്യക്തികളുമായി സഹകരിച്ച് പ്രവർത്തിക്കാനും മേതിൽ ദേവികയെ പരിചയപ്പെടുത്താനും സാധിച്ചതിൽ സന്തോഷമുണ്ട്. വിഷ്ണുമോഹൻ സ്റ്റോറീസുമായുള്ള നിർമാണ പങ്കാളിത്തത്തിന് പ്ലാൻ ജെ സ്റ്റുഡിയോസിനും ഇമാജിൻ സിനിമാസിനും നന്ദി. മേപ്പാടിയാന് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, പുതിയ സിനിമയ്ക്കും അതേ ആവേശം പ്രതീക്ഷിക്കുന്നു," വിഷ്ണു ഫേസ്ബുക്കിൽ കുറിച്ചു.

സിനിമയിലേക്കുള്ള അരങ്ങേറ്റത്തിൽ സന്തോഷം പങ്കുവച്ച് മേതിൽ ദേവികയും ഫേസ്ബുക്കിൽ കുറിച്ചിരുന്നു. "നമ്മുടെ സൗകര്യത്തിന് മുൻഗണന നൽകുന്ന സിനിമ പോലുള്ള ഒരു പ്ലാറ്റ്ഫോമിന്റെ ഭാ​ഗമാകാൻ എല്ലായ്‌പ്പോഴും ഒരാൾക്ക് അവസരം ലഭിക്കണമെന്നില്ല. ഒരു നർത്തകി എന്ന നിലയിൽ എന്റെ ജോലി തിരക്കുകളുമായി സഹകരിച്ചതിനും ചിത്രത്തിലേക്ക് എന്നെ ക്ഷണിച്ചതിനും യുവ സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ വിഷ്ണു മോഹന് നന്ദി പറയുന്നു. ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിലും വിവരം നിങ്ങളുമായി പങ്കുവയ്ക്കുന്നതിലും സന്തോഷം'', മോതിൽ ദേവിക ഫേസ്ബുക്കിൽ കുറിച്ചു.

മേതിൽ ​​ദേവിക സിനിമയിലേക്ക്; 'കഥ ഇന്നുവരെ' 2024ൽ
മമ്മൂട്ടിയുടെ ആദ്യഗാനം ജോർജ്ജ് ചിത്രത്തിൽ

വിഷ്ണു മോഹൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ബിജു മേനോൻ, അനു മോഹൻ, അനുശ്രീ, നിഖില വിമൽ, ഹക്കിം, സിദ്ദിഖ്, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്. വിഷ്ണു മോഹൻ, ജോമോൻ ടി ജോൺ, ഷമീം മുഹമ്മദ് എന്നിവർ ചേർന്നാണ് നിർമാണം.

logo
The Fourth
www.thefourthnews.in