ദേവദൂതൻ കാലം തെറ്റിയിറങ്ങിയ സിനിമയെന്ന് സിബി മലയിൽ, അല്ലെന്ന് മോഹൻലാൽ; ട്രെയിലർ പുറത്തിറങ്ങി

ദേവദൂതൻ കാലം തെറ്റിയിറങ്ങിയ സിനിമയെന്ന് സിബി മലയിൽ, അല്ലെന്ന് മോഹൻലാൽ; ട്രെയിലർ പുറത്തിറങ്ങി

ഈ മാസം 26നാണ് സിനിമ തീയറ്ററിലെത്തുന്നത്.

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട സിനിമയായ ദേവദൂതൻ വീണ്ടും തീയേറ്ററിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. 24 വർഷങ്ങൾക്ക് ശേഷം വീണ്ടും പുതിയ സാങ്കേതിക വിദ്യകളുടെ മികവോടെ സിനിമ തീയേറ്ററിലെത്തുകയാണ്. ഈ മാസം 26നാണ് സിനിമ തീയറ്ററിലെത്തുന്നത്. സിനിമയുടെ പുതിയ ട്രെയിലർ ഇന്ന് പുറത്തിറക്കി. മോഹൻലാൽ, സംവിധായകൻ സിബി മലയിൽ, നിർമാതാവ് സിയാദ് കോക്കർ തുടങ്ങിയവർ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിച്ചു.

ദേവദൂതന്‍ കാലം തെറ്റി ഇറങ്ങിയ സിനിമയാണെന്ന് സിബി മലയിൽ പറഞ്ഞു. ഈ കാലഘട്ടത്തിലാണ് ഈ സിനിമ ഇറങ്ങേണ്ടതെന്നും അന്ന് ജനിക്കാത്തവർ പോലും ഇന്ന് ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നുവെന്നും സിനിമയുടെ പുതിയ വേർഷൻ ആണ് റിലീസ് ആകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടി ക്ലബിൽ കയറണമെന്നില്ലെന്നും ഉദ്ദേശിച്ച സിനിമ ഇതാണെന്ന് പ്രേക്ഷകരെ അറിയിക്കണമെന്നും സിയാദ് കോക്കറും വ്യക്തമാക്കി.

ദേവദൂതൻ കാലം തെറ്റിയിറങ്ങിയ സിനിമയെന്ന് സിബി മലയിൽ, അല്ലെന്ന് മോഹൻലാൽ; ട്രെയിലർ പുറത്തിറങ്ങി
'ട്രാൻസിലെയും പറവയിലെയും വില്ലൻ വേഷം ചെയ്യേണ്ടിയിരുന്നത് ഞാനാണ്'; വെളിപ്പെടുത്തലുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍

അതേസമയം, ദേവദൂതൻ സിനിമയ്ക്ക് ഭാഗ്യമുണ്ടെന്നും നടനെന്ന നിലയിൽ തനിക്ക് വേണ്ടപ്പെട്ട സിനിമയാണ് ദേവദൂതനെന്നും മോഹൻലാൽ പറഞ്ഞു. ''ഇതിൻ്റെ പ്രിന്റ് പ്രസാദ് ലാബിൽ ഉണ്ടായിരുന്നു. പല സിനിമകളുടെയും പ്രിന്റ് ഇന്ന് ലഭ്യമല്ല. ദേവദൂതൻ അന്ന് എന്തുകൊണ്ടോ ഓടിയില്ല. പറയാൻ ഉദ്ദേശിച്ചത് അന്ന് പ്രേക്ഷകർക്ക് മനസിലാവാത്തതോ, ഒപ്പം ഇറങ്ങിയ സിനിമകളോ ആവാം കാരണം. കാലം തെറ്റി വന്ന സിനിമ എന്ന് പറയുന്നില്ല'', മോഹൻലാൽ പറഞ്ഞു. വീണ്ടും റിലീസ് ആകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in