'ഈ കടലിൽ മത്സ്യങ്ങളെക്കാൾ അധികം രക്തമാണ്'; 'ദേവര'യുമായി ജൂനിയർ എൻടിആർ, ഗ്ലിംപ്‌സ് വീഡിയോ

'ഈ കടലിൽ മത്സ്യങ്ങളെക്കാൾ അധികം രക്തമാണ്'; 'ദേവര'യുമായി ജൂനിയർ എൻടിആർ, ഗ്ലിംപ്‌സ് വീഡിയോ

ജനതാ ഗാരേജിന് ശേഷം ജൂനിയര്‍ എൻടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ദേവര'

കാത്തിരിപ്പിനൊടുവിൽ ജൂനിയർ എൻടിആറും കൊരട്ടാല ശിവയും ഒന്നിക്കുന്ന പുതിയ ചിത്രം 'ദേവര'യുടെ ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങി. ആർആർആറിന് ശേഷം മാസ് ചിത്രവുമായി എത്തുന്ന ജൂനിയർ എൻടിആറിന്റെ വ്യത്യസ്തമായ വേഷമാണ് ദേവരയിലേത്.

'ഈ കടലിൽ മത്സ്യങ്ങളെക്കാൾ അധികം രക്തമാണ്, അതിനാലാണ് ഇതിന് ചെങ്കടൽ എന്നു പേര്' എന്നർത്ഥം വരുന്ന ഡയലോഗിനൊപ്പമാണ് ജൂനിയർ എൻടിആറിനെ വീഡിയോയിൽ കാണിക്കുന്നത്.

'ഈ കടലിൽ മത്സ്യങ്ങളെക്കാൾ അധികം രക്തമാണ്'; 'ദേവര'യുമായി ജൂനിയർ എൻടിആർ, ഗ്ലിംപ്‌സ് വീഡിയോ
യഷിന്റെ ജന്മദിനത്തിൽ കട്ട്ഔട്ട് ഉയർത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്നു യുവാക്കൾ മരിച്ചു

'ഓൾ ഹെയ്ൽ ദ ടൈഗർ' എന്ന അനിരുദ്ധിന്റെ ഗാനത്തിനൊപ്പമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ജനതാ ഗാരേജിന് ശേഷം ജൂനിയര്‍ എൻടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 2016 ലാണ് ജൂനിയർ എൻ.ടി.ആറും കൊരട്ടാല ശിവയും ജനതാഗരേജിൽ ഒന്നിക്കുന്നത്. മലയാളത്തിന്റെ സ്വന്തം മോഹൻലാലും ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിച്ചിരുന്നു.

ബോളിവുഡ് താരമായ ജാൻവി കപൂറാണ് നായിക. സെയ്ഫ് അലി ഖാനാണ് പ്രധാന വില്ലൻ റോളിൽ എത്തുന്നത്. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര. എൻ.ടി.ആർ ആർട്‌സിന് കീഴിൽ ഹരികൃഷ്ണ കെ, യുവസുധ എന്നിവരും മിക്കിളിനേനി സുധാകാറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. നന്ദമുരി കല്യാണ് റാം ആണ് ചിത്രം അവതരിപ്പിക്കുന്നത്.

'ഈ കടലിൽ മത്സ്യങ്ങളെക്കാൾ അധികം രക്തമാണ്'; 'ദേവര'യുമായി ജൂനിയർ എൻടിആർ, ഗ്ലിംപ്‌സ് വീഡിയോ
ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി 'ഓപ്പണ്‍ഹെയ്മര്‍'; സ്വന്തമാക്കിയത് നാല് പുരസ്‌കാരങ്ങള്‍, മികച്ച നടി ലിലി ഗ്ലാഡ്‌സന്‍

പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തിറങ്ങുക. ആദ്യഭാഗം 2024 ഏപ്രിൽ 5-ന് പുറത്തിറങ്ങും.

തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായിട്ടാണ് ചിത്രം എത്തുന്നത്. ഛായാഗ്രാഹകനായി രത്‌നവേലു ISC, പ്രൊഡക്ഷൻ ഡിസൈനറായി സാബു സിറിൾ, എഡിറ്ററായി ശ്രീകർ പ്രസാദ്, തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്.

logo
The Fourth
www.thefourthnews.in