ധനുഷ് ചിത്രത്തിൽ കാളിദാസും വിഷ്ണുവിശാലും ;രായന്റെ ചിത്രീകരണം ഏപ്രിലിൽ

ധനുഷ് ചിത്രത്തിൽ കാളിദാസും വിഷ്ണുവിശാലും ;രായന്റെ ചിത്രീകരണം ഏപ്രിലിൽ

പാ പാണ്ടിയാണ് ധനുഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം

പാ പാണ്ടിയിലൂടെ സംവിധായകനായ ധനുഷ് വീണ്ടും സംവിധായക കുപ്പായമണിയുന്നു. രായൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിഷ്ണു വിശാൽ , കാളിദാസ് ജയറാം, എസ് ജെ സൂര്യ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുക. നോർത്ത് മദ്രാസിന്റെ കഥ പറയുന്ന ചിത്രം ആക്ഷൻ പാക്ക്ഡ് ഗ്യാങ്സ്റ്റർ ഡ്രാമയായിരിക്കുമെന്നാണ് സൂചന

ധനുഷ് ചിത്രത്തിൽ കാളിദാസും വിഷ്ണുവിശാലും ;രായന്റെ ചിത്രീകരണം ഏപ്രിലിൽ
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് വിജയ്‌ക്കൊപ്പം പൃഥ്വിരാജും ? തലപതി 67 പ്രഖ്യാപനം ഉടനെന്ന് ലോകേഷ് കനകരാജ്

ദുഷാര വിജയനാണ് ചിത്രത്തിലെ നായിക. നച്ചത്തിരം നഗർഗിരതിന് ശേഷം കാളിദാസും ദുഷാരയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത് . ധനുഷ് നായകനാകുന്ന അരുൺ മാതേശ്വരൻ ചിത്രം ക്യാപ്റ്റൻ മില്ലർ പൂർത്തിയായ ശേഷം ഏപ്രിലിൽ രായന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉടൻ ഉണ്ടായേക്കും. അതിന് ശേഷമാകും ധനുഷ് - എച്ച് വിനോദ് ചിത്രം ആരംഭിക്കുക.

ജി വി പ്രകാശ് സംവിധാനം ചെയ്ത വാത്തിയാണ് ധനുഷിന്റെ ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രം. വാത്തി അടുത്തമാസം 17 ന് തീയേറ്ററുകളിലെത്തും. സംയുക്ത മേനോൻ ആണ് നായിക

logo
The Fourth
www.thefourthnews.in