ധ്രുവനച്ചത്തിരത്തിന് യു/എ സർട്ടിഫിക്കറ്റ്; പ്രേക്ഷകർ കാത്തിരിക്കുന്ന അപ്ഡേറ്റ് നാളെ

ധ്രുവനച്ചത്തിരത്തിന് യു/എ സർട്ടിഫിക്കറ്റ്; പ്രേക്ഷകർ കാത്തിരിക്കുന്ന അപ്ഡേറ്റ് നാളെ

'ജോണ്‍' എന്ന സീക്രട്ട് ഏജന്റായാണ് വിക്രം ചിത്രത്തിലെത്തുന്നത്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന് ​ഗൗതം മേനോൻ ചിത്രം ധ്രുവനച്ചത്തിറത്തിന് പുതിയ അപ്ഡേറ്റുമായി സംവിധായകൻ. ചിത്രത്തിന് യു/എ സർട്ടിഫിക്കേഷൻ ലഭിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് ​ഗൗതം മേനോൻ അറിയിച്ചത്. ഒപ്പം ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് നാളെ രാവിലെ 11 മണിക്ക് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനമാണോ വരുകയെന്ന കാത്തിരിപ്പിലാണ് ആരാധകർ.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ട് ഗാനങ്ങൾക്കും വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. 2016ൽ ചിത്രീകരണം പൂർത്തിയായെങ്കിലും ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീണ്ട് പോവുകയായിരുന്നു. ഇതിന്റെ പേരിൽ സംവിധായകനായ ഗൗതം മേനോൻ നിരവധി വിമർശനങ്ങളും നേരിട്ടിരുന്നു. തുടർന്ന് 2022ൽ ചിത്രം റിലീസാകുമെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സംവിധായകൻ അറിയിച്ചിരുന്നു. എന്നാൽ ഡബ്ബിങ്ങും മറ്റും പൂർത്തിയായ ശേഷവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വീണ്ടും വൈകുകയായിരുന്നു.

ധ്രുവനച്ചത്തിരത്തിന് യു/എ സർട്ടിഫിക്കറ്റ്; പ്രേക്ഷകർ കാത്തിരിക്കുന്ന അപ്ഡേറ്റ് നാളെ
ക്രെഡിറ്റ് നല്‍കാതെ ഗാനം സ്വന്തം പേരിലാക്കി, ചോദിച്ചപ്പോള്‍ ബ്ലോക്ക് ചെയ്തു; ഷാന്‍ റഹ്‌മാനെതിരെ ആരോപണവുമായി ഗായകന്‍

ഋതു വര്‍മ, സിമ്രന്‍, ആര്‍ പാര്‍ഥിപന്‍, ഐശ്വര്യ രാജേഷ്, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. 'ജോണ്‍' എന്ന സീക്രട്ട് ഏജന്റായാണ് വിക്രം ചിത്രത്തിലെത്തുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവിസാണ് ചിത്രത്തിന്റെ വിതരണം. ഹാരിസ് ജയരാജാണ് സ്‌പൈ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in