കാത്തിരിപ്പിന് വിരാമം; വിക്രത്തിന്റെ ധ്രുവനച്ചത്തിരം
 റിലീസ് ഡേറ്റ് പുറത്ത്

കാത്തിരിപ്പിന് വിരാമം; വിക്രത്തിന്റെ ധ്രുവനച്ചത്തിരം റിലീസ് ഡേറ്റ് പുറത്ത്

2016 ല്‍ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു

സിനിമാ ആസ്വാദകർ ഏറെ നാളായി കാത്തിരിക്കുന്ന വിക്രം ചിത്രം ധ്രുവനച്ചത്തിരം ഒടുവിൽ തീയേറ്ററുകളിലേക്ക്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം 2016 ൽ പൂർത്തിയായതാണ്. എന്നാൽ റിലീസ് അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. ഇതിന്റെ പേരിൽ സംവിധായകനെതിരെ നിരവധി ട്രോളുകളും ഇറങ്ങിയിരുന്നു.

ധ്രുവനച്ചത്തിരത്തിന്റെ എല്ലാ ജോലികളും പൂര്‍ത്തിയായി, ജുലൈ 14ന് ചിത്രം തീയേറ്ററുകളില്‍ റിലീസ് എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. പുതിയ ട്രെയിലറും റിലീസ് ചെയ്യും. ഋതു വര്‍മ്മ, സിമ്രന്‍, ആര്‍ പാര്‍ഥിപന്‍, ഐശ്വര്യ രാജേഷ്, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

കാത്തിരിപ്പിന് വിരാമം; വിക്രത്തിന്റെ ധ്രുവനച്ചത്തിരം
 റിലീസ് ഡേറ്റ് പുറത്ത്
ഉദയം കാത്ത് ധ്രുവനച്ചത്തിരം ; പുതിയ വിശേഷം പങ്കുവച്ച് ഹാരിസ് ജയരാജ്

'ജോണ്‍' എന്ന സീക്രട്ട് ഏജന്റായാണ് വിക്രം ചിത്രത്തിലെത്തുന്നത്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം. സ്‌പൈ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഹാരീസ് ജയരാജ് ആണ്.

2016ല്‍ ചിത്രീകരണം ആരംഭിച്ച ധ്രുവനച്ചത്തിരത്തിന്റെ ടീസര്‍ 2017 ല്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയി. കാരണം തിരക്കി ആരാധകര്‍ എത്തിയെങ്കിലും അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. തുടര്‍ന്ന് 2022ല്‍ ചിത്രം റിലീസാകുമെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സംവിധായകന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഡബ്ബിങ്ങും മറ്റും പൂര്‍ത്തിയായ ശേഷവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വീണ്ടും വൈകുകയായിരുന്നു.

അതേസമയം, വിക്രം ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന തങ്കലാനാണ് വിക്രം ഇപ്പോൾ ചെയ്യുന്ന സിനിമ. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പരുക്കേറ്റ വിക്രം വിശ്രമത്തിലാണ്. പരുക്ക് പൂർണമായും ഭേദമായാൽ ഉടൻ ചിത്രീകരണം പുനരാരംഭിക്കും

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in