ആഘോഷമാക്കി ധ്യാനും പ്രണവും; 'വർഷങ്ങൾക്കു ശേഷം'ഫസ്റ്റ്‌ലുക്ക്; ചിത്രം ഏപ്രിലിൽ

ആഘോഷമാക്കി ധ്യാനും പ്രണവും; 'വർഷങ്ങൾക്കു ശേഷം'ഫസ്റ്റ്‌ലുക്ക്; ചിത്രം ഏപ്രിലിൽ

ധ്യാൻ ശ്രീനിവാസന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'വർഷങ്ങൾക്കു ശേഷം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ധ്യാൻ ശ്രീനിവാസന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാൽ, ബോളിവുഡ് സംവിധായകൻ കരൺ ജോഹർ നടന്മാരായ ദിലീപ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടോവിനോ, ആസിഫ് അലി തുടങ്ങിയവരാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ആഘോഷമാക്കി ധ്യാനും പ്രണവും; 'വർഷങ്ങൾക്കു ശേഷം'ഫസ്റ്റ്‌ലുക്ക്; ചിത്രം ഏപ്രിലിൽ
ധനുഷിന്റെ 'ക്യാപ്റ്റൻ മില്ലർ' റിലീസിനൊരുങ്ങുന്നു; കേരളാ വിതരണാവകാശം ഫോർച്യൂൺ സിനിമാസിന്

പുരട്ചി തലൈവർ എം ജി ആറിന്റെ പോസ്റ്ററിന് മുന്നിൽ പ്രണവും ധ്യാനും ആഘോഷിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം.

വിനീത് ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്‌മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്‌മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

കരണിന്റെ നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസ് മെറിലാൻഡ് സിനിമാസ് നിർമ്മിച്ച ഹൃദയത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശവും കരസ്ഥമാക്കിയിരുന്നു.

ആഘോഷമാക്കി ധ്യാനും പ്രണവും; 'വർഷങ്ങൾക്കു ശേഷം'ഫസ്റ്റ്‌ലുക്ക്; ചിത്രം ഏപ്രിലിൽ
ധ്യാനിന്റെ ജന്മദിനത്തിൽ ചിത്രീകരണം പൂർത്തിയാക്കി വിനീത്; 'വർഷങ്ങൾക്കുശേഷം' പാക്കപ്പ് വീഡിയോ

ഛായാഗ്രഹണം - വിശ്വജിത്ത്, സംഗീതസംവിധാനം - അമൃത് രാംനാഥ്, എഡിറ്റിംഗ് - രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ - നിമേഷ് താനൂർ, കോസ്റ്റ്യൂം - ദിവ്യ ജോർജ്, മേക്കപ്പ് - റോണക്‌സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ - വിജേഷ് രവി, ടിൻസൺ തോമസ്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വർക്കുകൾക്ക് മാത്രമായി ചിലവഴിച്ചത്. വലിയൊരു ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ - വിഷു റിലീസായി ഏപ്രിൽ മാസം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. പിആർഒ ആതിര ദിൽജിത്ത്, ഡിജിറ്റൽ അനൂപ് സുന്ദരൻ.

logo
The Fourth
www.thefourthnews.in