ധ്യാൻ ശ്രീനിവാസന്റെ നദികളിൽ സുന്ദരി യമുന തീയേറ്ററുകളിലേക്ക്; തീയതി പ്രഖ്യാപിച്ചു

ധ്യാൻ ശ്രീനിവാസന്റെ നദികളിൽ സുന്ദരി യമുന തീയേറ്ററുകളിലേക്ക്; തീയതി പ്രഖ്യാപിച്ചു

ജയിലർ ഈ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന നദികളിൽ സുന്ദരി യമുന എന്ന ചിത്രം തീയേറ്ററുകളിലേക്ക്. ചിത്രം അടുത്ത മാസം 15 ന് തീയേറ്ററുകളിലെത്തും. നവാഗതരായ വിജേഷ് പനത്തൂർ, ഉണ്ണി വെല്ലോറ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നദികളിൽ സുന്ദരി യമുന .

കണ്ണൂരിലെ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തിലൂടെ ധ്യാൻ ശ്രീനിവാസൻ പിന്നണി ഗാനരംഗത്തേക്കും ചുവടുവയ്ക്കുന്നു

കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനായി ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനായി അജു വര്‍ഗീസും എത്തുന്നു. മുഴുനീള കോമഡി ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്റേയാണ് സംഗീതം

അതേസമയം സക്കീർ മഠത്തിൽ സംവിധാനം ചെയ്ത ജയിലർ ആണ് വിനീത് ശ്രീനിവാസന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ജയിലർ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും.

logo
The Fourth
www.thefourthnews.in