കാലാവസ്ഥ നിരീക്ഷകരായി ധ്യാൻ ശ്രീനിവാസനും അനൂപ് മേനോനും; 'ഇടീം മിന്നലും' ഒരുങ്ങുന്നു

കാലാവസ്ഥ നിരീക്ഷകരായി ധ്യാൻ ശ്രീനിവാസനും അനൂപ് മേനോനും; 'ഇടീം മിന്നലും' ഒരുങ്ങുന്നു

'ഇടീം മിന്നലും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഷീലു എബ്രഹാം ആണ് നായികയാവുന്നത്

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായകരായി ധ്യാൻ ശ്രീനിവാസനും അനൂപ് മേനോനും. 'ഇടീം മിന്നലും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഷീലു എബ്രഹാം ആണ് നായികയാവുന്നത്.

കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം മനോജ് പാലോടൻ ആണ് സംവിധാനം ചെയ്യുന്നത്. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവീസിന്റെ പതിനാലാമത് ചിത്രമാണിത്.

കാലാവസ്ഥ നിരീക്ഷകരായി ധ്യാൻ ശ്രീനിവാസനും അനൂപ് മേനോനും; 'ഇടീം മിന്നലും' ഒരുങ്ങുന്നു
'ഏതാണീ പയ്യൻ, മണിരത്നം സാർ കാസ്റ്റ് ചെയ്തത് കൊണ്ട് നല്ല നടനായിരിക്കും'; രാവണനിലെ ഓർമകള്‍ പങ്കുവെച്ച് പൃഥ്വിരാജ്

ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ കൃഷ്ണ പൂജപുരയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ബി കെ ഹരി നാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയായ പ്രകാശ് ഉള്ളേരി. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ചിത്രത്തിൽ പാടിയിരിക്കുന്നത്.

അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി ,എൻപി നിസ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം: മഹാദേവൻ തമ്പി.

logo
The Fourth
www.thefourthnews.in