ഒടിടിയിലും കിങ് ഓഫ് കൊത്ത വീണോ? സോഷ്യൽ മീഡിയയിൽ ചിത്രത്തിന് ട്രോൾ മഴ

ഒടിടിയിലും കിങ് ഓഫ് കൊത്ത വീണോ? സോഷ്യൽ മീഡിയയിൽ ചിത്രത്തിന് ട്രോൾ മഴ

ചിത്രത്തിനെതിരെ വൻ വിമർശനങ്ങളാണ് ഉയരുന്നത്

സമീപകാലത്ത് ഏറ്റവും വലിയ ഹൈപ്പിൽ തീയേറ്ററിലെത്തി വൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ദുൽഖറിന്റെ കിങ് ഓഫ് കൊത്തയ്ക്ക് ഒടിടിയിലും വിമർശനം. കെട്ടുറപ്പില്ലാത്ത തിരക്കഥയും യാഥാർത്ഥ്യബോധമില്ലാത്ത ഡയലോഗും ട്രോളിനും ഇടയാക്കുന്നുണ്ട്.

പാൻ ഇന്ത്യൻ ചിത്രമായിട്ടല്ല, കോമഡി സിനിമയായി അവതരിപ്പിച്ചാൽ മതിയായിരുന്നു എന്ന കമന്റുകളും കുറവല്ല.

വ്യാഴാഴ്ച അർധരാത്രിയാണ് ചിത്രം ഹോട്ട് സ്റ്റാറിലെത്തിയത്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കിങ് ഓഫ് കൊത്ത. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ. ഐശ്വര്യ ലക്ഷ്മിയാണ് നായിക. നൈല ഉഷ, ഷമ്മി തിലകൻ, ഗോകുൽ സുരേഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ

logo
The Fourth
www.thefourthnews.in