പഠാനെയും വീഴ്ത്തി ജവാൻ; ഷാരൂഖിന്റെ എക്കാലത്തെയും മികച്ച ഹിറ്റായി ചിത്രം

പഠാനെയും വീഴ്ത്തി ജവാൻ; ഷാരൂഖിന്റെ എക്കാലത്തെയും മികച്ച ഹിറ്റായി ചിത്രം

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ബോക്സ്ഓഫീസ് വിജയ ചിത്രങ്ങളുടെ പട്ടികയിലും ജവാൻ ഇടം പിടിച്ചു

കിങ് ഖാന്റെ എക്കാലത്തേയും മികച്ച ഹിറ്റായി അറ്റ്ലി ചിത്രം ജവാൻ. ആഗോള ഗ്രോസ് കളക്ഷനിൽ പഠാന്റെ റെക്കോർഡും ജവാൻ മറികടന്നു. ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ 1088 കോടിയായെന്ന് നിർമാതാക്കളായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് അറിയിച്ചു. 1055 കോടിയായിരുന്നു പഠാന്റെ കളക്ഷൻ. ഇന്ത്യയിൽ മാത്രം ചിത്രത്തിന്റെ വരുമാനം 600 കോടി കഴിഞ്ഞു. ഇന്ത്യയിൽ നിന്ന് മാത്രം ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വരുമാനമാണിത്.

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ബോക്സ്ഓഫീസ് വിജയ ചിത്രങ്ങളുടെ പട്ടികയിലും ജവാൻ ഇടം പിടിച്ചു.ബോളിവുഡ് കിങ് ഖാന് കരിയറിലെ ഏറ്റവും വലിയ വിജയം സമ്മാനിച്ച സംവിധായകൻ എന്ന പട്ടം ഇനി അറ്റ്ലിക്ക് സ്വന്തം. 40 ദിവസം കൊണ്ടാണ് ചിത്രം പഠാന്റെ റെക്കോർഡ് മറികടന്നത്. സെപ്റ്റംബർ 7 നാണ് ജവാന്‍ തീയേറ്ററുകളില്‍ എത്തിയത്. ആദ്യദിനം തന്നെ 75 കോടി നേടിയ ചിത്രം ആദ്യവാരത്തിൽ തന്നെ 300 കോടി പിന്നിട്ടിരുന്നു.

തെലുങ്ക്, തമിഴ് , മലയാളം പതിപ്പുകൾ പ്രേക്ഷകർ കൈവിട്ടെങ്കിലും ഹിന്ദി പതിപ്പ് ആരാധകർ ഏറ്റെടുത്തതാണ് ജവാന് നേട്ടമായത്. നയൻതാര നായികയായ ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിൽ.

logo
The Fourth
www.thefourthnews.in