അധോലോക നായകനായി
ആലൻ അലക്സാണ്ടർ ഡൊമിനിക്; ദിലീപിന്റെ ബാന്ദ്ര ടീസർ

അധോലോക നായകനായി ആലൻ അലക്സാണ്ടർ ഡൊമിനിക്; ദിലീപിന്റെ ബാന്ദ്ര ടീസർ

അരുൺ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകൻ

രാമലീലയ്ക്ക് ശേഷം അരുൺ ഗോപിയും ദിലീപും ഒരുമിക്കുന്ന ബാന്ദ്രയുടെ ടീസറെത്തി. അധോലോക നായകൻ ആലൻ അലക്സാണ്ടർ ഡൊമിനിക് ആയാണ് ചിത്രത്തിൽ ദിലീപ് എത്തുന്നത് എന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്. ഫ്ലാഷ് ബാക്കിൽ നടന്ന കഥ , ആരോ മമ്തയോട് പറയുന്നതായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയും ടീസർ നൽകുന്നു

തെന്നിന്ത്യൻ താരം തമന്നയാണ് ചിത്രത്തിലെ നായിക. തമന്ന നായികയാകുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ബാന്ദ്ര. തമിഴ് ചലച്ചിത്ര താരം ശരത് കുമാര്‍ ഉള്‍പ്പെടെ വമ്പന്‍ താരനിര തന്നെ ബാന്ദ്രയിലുണ്ട്.

ഉദയ് കൃഷ്ണയുടേതാണ് തിരക്കഥയില്‍. മുംബൈ, ഹൈദരാബാദ്, അഹമ്മദബാദ് എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷൻ . വിനായക അജിത്താണ് നിർമാണം

നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥൻ ആണ് അവസാനം പുറത്തിറങ്ങിയ ദിലീപ് ചിത്രം. റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥനാണ് റിലീസിന് തയാറെടുക്കുന്ന മറ്റൊരു ദിലീപ് ചിത്രം

logo
The Fourth
www.thefourthnews.in