ദിലീപിന്റെ വോയ്‌സ് ഓഫ് സത്യനാഥൻ ഒടിടിയിൽ

ദിലീപിന്റെ വോയ്‌സ് ഓഫ് സത്യനാഥൻ ഒടിടിയിൽ

ജൂലൈ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്

ഇടവേളയ്ക്ക് ശേഷം റാഫി -ദിലീപ് കൂട്ടുകെട്ട് ഒന്നിച്ച വോയ്‌സ് ഓഫ് സത്യനാഥൻ ഒടിടിയിലെത്തി. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ജൂലൈ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.

ജോജു ജോർജ്, അനുപം ഖേർ, അലൻസിയർ, ജാഫർ, സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു സിജോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിഥി താരമായി അനുശ്രീയുമുണ്ട്.

ബാദുഷ സിനിമാസിന്റെയും ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്രയാണ് ദിലീപിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. മുംബൈ, ഹൈദരാബാദ്, അഹമ്മദബാദ് എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷൻ. വിനായക അജിത്താണ് നിർമാണം.

logo
The Fourth
www.thefourthnews.in